---
title: "കാ​റി​ൽ ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വം; തീ​പി​ടി​ത്തം ആ​സൂ​ത്രി​തം"
english_title: "Pregnant woman dies in car; fire was planned"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360366/pregnant-woman-dies-in-car-fire-was-planned"
published_at: "2026-05-19T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c155a3b5a7_Untitled-2-web.jpg"
keywords: []
---

# കാ​റി​ൽ ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വം; തീ​പി​ടി​ത്തം ആ​സൂ​ത്രി​തം

> **Lead Summary:** കോഴിക്കോട്: പേ​രാ​മ്പ്ര​യി​ൽ കാ​റി​ന് തീ​പി​ടി​ച്ച് ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ. തീ​പി​ടി​ക്കാ​ൻ കാ​ര​ണം പെ​ട്രോ​ളാ​ണെ​ന്നും തീ​പി​ടി​ത്തം ആ​സൂ​ത്രി​ത​മാ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ക​ക്ക​റ​മു​ക്ക് പൂ​വ​ത്തും​ചാ​ലി​ൽ സോ​ന​യാ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ര​ജി​ൻ​ലാ​ൽ ഗു​രു​ത​ര​മാ​യി പോ​ള്ള​ലേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പെ​ട്രോ​ൾ വാ​ങ്ങി പോ​കു​മ്പോ​ഴാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഒ​രു സ്ത്രീ ​പെ​ട്രോ​ൾ വാ​ങ്ങി ന​ട​ന്നു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.

## Article Content

കോഴിക്കോട്: പേ​രാ​മ്പ്ര​യി​ൽ കാ​റി​ന് തീ​പി​ടി​ച്ച് ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ. തീ​പി​ടി​ക്കാ​ൻ കാ​ര​ണം പെ​ട്രോ​ളാ​ണെ​ന്നും തീ​പി​ടി​ത്തം ആ​സൂ​ത്രി​ത​മാ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ക​ക്ക​റ​മു​ക്ക് പൂ​വ​ത്തും​ചാ​ലി​ൽ സോ​ന​യാ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ര​ജി​ൻ​ലാ​ൽ ഗു​രു​ത​ര​മാ​യി പോ​ള്ള​ലേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പെ​ട്രോ​ൾ വാ​ങ്ങി പോ​കു​മ്പോ​ഴാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഒ​രു സ്ത്രീ ​പെ​ട്രോ​ൾ വാ​ങ്ങി ന​ട​ന്നു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.

ര​ജി​ൻ​ലാ​ലി​ന്‍റെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കാ​റി​ൽ പെ​ട്രോ​ളി​ന്‍റെ മ​ണം ത​നി​ക്ക് കി​ട്ടി. എ​ന്താ​ണ് പെ​ട്രോ​ൾ മ​ണ​ക്കു​ന്ന​തെ​ന്ന് ചോ​ദി​പ്പോ​ഴേ​യ്ക്കും തീ ​പ​ട​ർ​ന്നു എ​ന്നാ​ണ് ഇ​യാ​ളു​ടെ മൊ​ഴി.സോ​ന​യും ഭ​ർ​ത്താ​വും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ സോ​ന​യു​ടെ പ​ങ്ക് കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360366/pregnant-woman-dies-in-car-fire-was-planned)