---
title: "ജിസിസി, കെഎംസിസി ശ്രീകണ്ടാപുരം ശാഖ കമ്മിറ്റി സംഘടിപ്പിച്ച നിയമസഭാ ഇലക്ഷൻ പ്രവചന മത്സരം: വിജയികൾക്ക് സമ്മാനം കൈമാറി"
english_title: "sreekandapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360319/sreekandapuram"
published_at: "2026-05-19T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bf413c7fbb_news-card.jpg"
keywords: []
---

# ജിസിസി, കെഎംസിസി ശ്രീകണ്ടാപുരം ശാഖ കമ്മിറ്റി സംഘടിപ്പിച്ച നിയമസഭാ ഇലക്ഷൻ പ്രവചന മത്സരം: വിജയികൾക്ക് സമ്മാനം കൈമാറി

> **Lead Summary:** **ശ്രീകണംപുരം: **ജി സി സി,കെഎം സി സി ശ്രീകണംപുരം ശാഖ കമ്മറ്റി നിയമസഭ ഇലക്ഷൻ പ്രവചന മത്സരം സംഘടിപ്പിച്ചിരുന്നു. അതിൽ നിന്നും വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തിരുന്നു. ഇന്നലെ ശ്രീകണംപുരം ശാഖ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ G.C.C. k m c c കോർഡിനേറ്റർ ബദർ പി.കെ സ്വാഗതം പറഞ്ഞു ചെയർമാൻ ബി.പി അബ്ദുൾ ശുക്കൂർ അദ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് അഡ്വ: എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

## Article Content

**ശ്രീകണംപുരം: **ജി സി സി,കെഎം സി സി ശ്രീകണംപുരം ശാഖ കമ്മറ്റി നിയമസഭ ഇലക്ഷൻ പ്രവചന മത്സരം സംഘടിപ്പിച്ചിരുന്നു. അതിൽ നിന്നും വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തിരുന്നു. ഇന്നലെ ശ്രീകണംപുരം ശാഖ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ G.C.C. k m c c കോർഡിനേറ്റർ ബദർ പി.കെ സ്വാഗതം പറഞ്ഞു ചെയർമാൻ ബി.പി അബ്ദുൾ ശുക്കൂർ അദ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് അഡ്വ: എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

തുടർന്ന് സി അബു മാസ്റ്റർ, പി നൂറുദീൻ ഇബ്രാഹിം മൗലവി സലീം പുഴക്കര, മുഹമ്മദ് കുഞ്ഞി പള്ളിപ്പാത്ത്, അബ്ദുറഹിമാൻ നിസ്വ, എം ഇബ്രാഹിം സൈഫു, പുഴക്കര സലീം, പള്ളിപ്പാത്ത് കെ.പി മൊയ്തീൻ കുട്ടി ശുഹൈബ് കെ.വി അമീൻ കെ റഷീദ് സി ഷബീബ് പി എന്നിവർ ചടങ്ങിൽ സംസാരിച്ചു തുടർന്ന് ഒന്നാം സമ്മാനം നേടിയ മുഹമ്മദ് റസിന് അഡ്വ: എസ് മുഹമ്മദ് സാഹിബ് വാഷിംഗ് മെഷീൻ കൈമാറി.

2ാം സമ്മാനത്തിന് അർഹനായ ഷബീബ് പി ക്ക് മിക്സി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി നൂറുദ്ദീൻ സമ്മാനിച്ചു. 3ാം സമ്മാനം നേടിയ മുഹമ്മദ് നബ്ഹാന് ഡിന്നർ സെറ്റ് അബ്‌ദു റഹിമാൻ നിസ്‌വ സമ്മാനിച്ചു. തുടർന്ന് കോർഡിനേറ്റർ എം ബഷീറിൻറെ നന്ദി പ്രസംഗത്തോടെ പരിപാടി സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360319/sreekandapuram)