---
title: "സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് 'ലൂമിനൻസ് കോർട്ടക്സ്' ഉദ്ഘാടനം ചെയ്തു"
english_title: "'Luminance Cortex'"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360191/luminance-cortex"
published_at: "2026-05-18T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0adee6b6f55_news-card.jpg"
keywords: []
---

# സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് 'ലൂമിനൻസ് കോർട്ടക്സ്' ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പരിയാരം: **ജൂൺ 13,14 തീയതികളിൽ പൊയിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് 'ലൂമിനൻസ് കോർട്ടക്സ്' പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം: **ജൂൺ 13,14 തീയതികളിൽ പൊയിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് 'ലൂമിനൻസ് കോർട്ടക്സ്' പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് ബഷീർ എം പൊയിൽ, കേരള മുസ്ലിം ജമാഅത്ത് പരിയാരം സർക്കിൾ ജനറൽ സെക്രട്ടറി മുഹമ്മദ് മുസ്‌ലിയാർ കാനങ്ങാട് ആശംസകൾ അർപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ യൂനുസ് അമാനിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സംഗമത്തിൽ സ്വാഗതസംഘം കൺവീനർ ജബ്ബാർ മൗലവി കുറ്റ്യേരി സ്വാഗതവും എസ് എസ് എഫ് ആലക്കോട് ഡിവിഷൻ ജനറൽ സെക്രട്ടറി സൈഫുദ്ദീൻ സുറൈജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360191/luminance-cortex)