---
title: "ആരോഗ്യ വകുപ്പ്  സ്ഥിരീകരിച്ച് കെ മുരളീധരന്‍"
english_title: "k muraleedharan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360076/k-muraleedharan"
published_at: "2026-05-18T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a95906de5f_Untitled-2-web.jpg"
keywords: []
---

# ആരോഗ്യ വകുപ്പ്  സ്ഥിരീകരിച്ച് കെ മുരളീധരന്‍

> **Lead Summary:** **തിരുവനന്തപുരം : **ആരോഗ്യ വകുപ്പെന്ന് സ്ഥിരീകരിച്ച് കെ മുരളീധരന്‍. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചെന്നും, നാടിന് ഗുണകരമായ വകുപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ മുരളീധരന്‍ പറഞ്ഞു. ഉദ്യോഗസ്ഥന്മാരെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ട് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

## Article Content

**തിരുവനന്തപുരം : **ആരോഗ്യ വകുപ്പെന്ന് സ്ഥിരീകരിച്ച് കെ മുരളീധരന്‍. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചെന്നും, നാടിന് ഗുണകരമായ വകുപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ മുരളീധരന്‍ പറഞ്ഞു. ഉദ്യോഗസ്ഥന്മാരെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ട് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഒരുപാട് കാര്യങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെയ്യാനുണ്ട്,അതുപോലെ തന്നെ ദേവസ്വം ബോര്‍ഡ് ശുദ്ധീകരിക്കണം, അഴിമതി പൂര്‍ണമായും ഇല്ലാതാക്കണം, ദൈവത്തിന്റെ കാശാണ്. അതെടുത്ത് കളിക്കരുത്. ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായിട്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത് – അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360076/k-muraleedharan)