---
title: "ചെറുപുഴയിൽ തുടക്കം കുറിച്ച ജവഹർ ബാൽ മഞ്ച് ജില്ലാ തല ദ്വിദിന സഹവാസ ക്യാമ്പ് - കുട്ടിക്കൂട്ടം സമാപിച്ചു"
english_title: "childrens camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360074/childrens-camp"
published_at: "2026-05-18T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a94b1ea138_news-card.jpg"
keywords: []
---

# ചെറുപുഴയിൽ തുടക്കം കുറിച്ച ജവഹർ ബാൽ മഞ്ച് ജില്ലാ തല ദ്വിദിന സഹവാസ ക്യാമ്പ് - കുട്ടിക്കൂട്ടം സമാപിച്ചു

> **Lead Summary:** **ചെറുപുഴ: **ചെറുപുഴയിൽ തുടക്കം കുറിച്ച ജവഹർ ബാൽ മഞ്ച് ജില്ലാ തല ദ്വിദിന സഹവാസ ക്യാമ്പ് - കുട്ടിക്കൂട്ടം സമാപിച്ചു.നേതൃപാടവം സെഷനിൽ ട്രൈയിനർ ജിജോ പി.ജോസഫ് ക്ലാസ്സെടുത്തു. സർഗ്ഗസദസ്സ് എം.ബാലകൃഷ്ണൻ നയിച്ചു. വേണ്ട ലഹരിയുടെ ഹരം എന്ന വിഷയത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ആയന്നൂർ ക്ലാസ്സെടുത്തു.

## Article Content

**ചെറുപുഴ: **ചെറുപുഴയിൽ തുടക്കം കുറിച്ച ജവഹർ ബാൽ മഞ്ച് ജില്ലാ തല ദ്വിദിന സഹവാസ ക്യാമ്പ് - കുട്ടിക്കൂട്ടം സമാപിച്ചു.നേതൃപാടവം സെഷനിൽ ട്രൈയിനർ ജിജോ പി.ജോസഫ് ക്ലാസ്സെടുത്തു. സർഗ്ഗസദസ്സ് എം.ബാലകൃഷ്ണൻ നയിച്ചു. വേണ്ട ലഹരിയുടെ ഹരം എന്ന വിഷയത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ആയന്നൂർ ക്ലാസ്സെടുത്തു.

സുമ്പ നൃത്തം എം.ബി.ഷീബ പരിശീലിപ്പിച്ചു. വളരാം ഗാന്ധി വഴികളിലൂടെ എന്ന വിഷയം ലൈഫ് സ്കിൽ ട്രെയിനർ സജീവ് ഒതയോത്ത് അവതരിപ്പിച്ചു. വിവിധ സെഷനുകളിൽ ജെ.ബി.എം.ജില്ലാ പ്രസിഡന്റ്.മുരളി കൃഷ്ണ,വൈസ് പ്രസിഡന്റ് കെ.കൃഷ്ണജിത്ത് ജില്ലാ കോ-ഓർഡിനേറ്റർമാരായ ബി.ആനന്ദ ബാബു,പി.പി.രജീഷ്, കെ.കെ.ഗീത,പി.കെ.പ്രീത,കെ.കെ.ബീന,ദിനു മൊട്ടമ്മൽ,ബ്ലോക്ക് ചെയർമാൻമാർ പി.വി.നാരായണൻ, കെ.പി.ശൈലേഷ് കുമാർ എന്നിവർ സംസാരിച്ചു.സമാപന സമ്മേളനം ബാൽ മഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷസൽ ഹാരിസ് അധ്യക്ഷത വഹിച്ചു.പത്താം ക്ലാസ്സ് വിജയികൾക്ക് സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ ലിഷ ദീപക് ഉപഹാരം നൽകി. ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ എം.പി.ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി.

സ്കൂൾ മാനേജർ കെ.കെ.വേണുഗോപാലൻ സമ്മാനദാനം നിർവ്വഹിച്ചു.സംഘാടക സമിതി കൺവീനർ എ. പ്രേംജി,ജെ.ബി.എം. ട്രഷറർ പി.വൈഷ്ണവി, കെ.ടി.ഹരീഷ്,ഉഷാ മുരളി, ലളിതാ ബാബു എന്നിവർ പ്രസംഗിച്ചു.ബാലറ്റ് രീതിയിൽ കുട്ടികളുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ:

ഷസൽ ഹാരിസ് ( ജില്ലാ പ്രസിഡന്റ്)

കെ.വി. ശ്വേത (ജനറൽ സെക്രട്ടറി)

വി.പി. നീതു പ്രിയ (ട്രഷറർ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360074/childrens-camp)