---
title: "പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്"
english_title: "lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359844/lorry-accident"
published_at: "2026-05-16T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a084a4b74b7b_news-card.jpg"
keywords: []
---

# പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

> **Lead Summary:** **പിലാത്തറ: **കെ.എസ്.ടി.പി റോഡിൽ പിലാത്തറ കോക്കാട് ബസ് സ്റ്റോപ്പിന് മുൻവശം മിനി ട്രക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. മംഗലാപുരം സ്വദേശി അഷ്‌ഫാക്ക് നാണ് പരിക്കേറ്റത്.

## Article Content

**പിലാത്തറ: **കെ.എസ്.ടി.പി റോഡിൽ പിലാത്തറ കോക്കാട് ബസ് സ്റ്റോപ്പിന് മുൻവശം മിനി ട്രക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. മംഗലാപുരം സ്വദേശി അഷ്‌ഫാക്ക് നാണ് പരിക്കേറ്റത്.

​കണ്ണൂരിൽ മത്സ്യം ഇറക്കി തിരികെ മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന KXK Mangalore എന്ന ഐച്ചർ മിനി ലോറിയും, പയ്യന്നൂർ ഭാഗത്തുനിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന നാഷണൽ പെർമിറ്റ് ട്രക്കുമാണ് അപകടത്തിൽപ്പെട്ടത്. മിനി ലോറി ട്രക്കിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്ന് ഡ്രൈവർ അഷ്‌ഫാക്ക് ഉള്ളിൽ കുടുങ്ങിപ്പോയി. നാട്ടുകാരും പോലീസും ചേർന്ന് ലോറി വെട്ടിപ്പൊളിച്ചാണ് അദ്ദേഹത്തെ പുറത്തെടുത്തത്.ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി മംഗലാപുരം കിംസ് (KIMS) ഹോസ്പിറ്റലിലേക്ക് മാറ്റി.

​അപകടത്തെ തുടർന്ന് പിലാത്തറ-പഴയങ്ങാടി റോഡിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്നാണ് പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചത്. മഴയുള്ള സമയമായതിനാൽ റോഡിലെ വഴുക്കലും അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതായാണ് പ്രാഥമിക നിഗമനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359844/lorry-accident)