---
title: "പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ചു "
english_title: "Car accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359722/car-accident"
published_at: "2026-05-16T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07ef39bf5c9_1000547924.jpg"
keywords: []
---

# പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ചു 

> **Lead Summary:** കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന ഗർഭിണി വെന്തുമരിച്ചു. ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. ചെറുവണ്ണൂർ സ്വദേശി പൂവത്തും ചാലിൽ ലാലുവിന്റെ ഭാര്യ സോനയാണ് മരിച്ചത്. ഡോക്‌ടറെ കാണിച്ച് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. സോന കാറിന്റെ പിൻസീറ്റിലാണ് ഇരുന്നിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഭർത്താവ് ലാലുവാണ്.

## Article Content

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന ഗർഭിണി വെന്തുമരിച്ചു. ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. ചെറുവണ്ണൂർ സ്വദേശി പൂവത്തും ചാലിൽ ലാലുവിന്റെ ഭാര്യ സോനയാണ് മരിച്ചത്. ഡോക്‌ടറെ കാണിച്ച് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. സോന കാറിന്റെ പിൻസീറ്റിലാണ് ഇരുന്നിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഭർത്താവ് ലാലുവാണ്.

വാഹനത്തിൽ പുക കണ്ടതോടെ ലാലുവിന് ഡോർ തുറന്ന് പുറത്തിറങ്ങാനായി. എന്നാൽ ഡോർ ലോക്കായി പോയതിനാൽ സോനയ്ക്ക് പുറത്തിറങ്ങാനായില്ല. നാട്ടുകാർ ഉടനെ എത്തി സോനയെ പുറത്തിറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും ഫയർ ഫോഴ്സ് എത്തിയെങ്കിലും കാർ ഏതാണ്ട് പൂർണമായി കത്തിയിരുന്നു. പേരാമ്പ്രയിലെ കല്ലോട്ടെ ആശുപത്രിയിലേക്ക് സോനയെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ലാലുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന് വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359722/car-accident)