---
title: "ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു, 8 പേർക്ക് പരിക്ക്"
english_title: "Tamil Nadu native dies "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359635/tamil-nadu-native-dies"
published_at: "2026-05-15T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06fd9675cab_acci.jfif"
keywords: []
---

# ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു, 8 പേർക്ക് പരിക്ക്

> **Lead Summary:** **മട്ടന്നൂർ: **മട്ടന്നൂർ മരുതായിൽ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് സ്വദേശി മഹാദേവൻ ആണ് മരിച്ചത്. കിഫ്ബി പ്രോജക്റ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

## Article Content

**മട്ടന്നൂർ: **മട്ടന്നൂർ മരുതായിൽ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് സ്വദേശി മഹാദേവൻ ആണ് മരിച്ചത്. കിഫ്ബി പ്രോജക്റ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

​ഇന്ന് രാവിലെയാണ് സംഭവം. 9 ഓളം തൊഴിലാളികളുമായി പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ എട്ടുപേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രാജ (29), അനന്ദ് (52) എന്നിവരുടെ നില ഗുരുതരമാണ്.

സതീഷ് (30), ഗോപു (41), ശെൽവ (29), വെട്ടർവേ (25), സൂര്യ (33).കോൺടാക്ട്റുംവാഹനമോടിച്ചിരുന്ന ഡ്രൈവർ പയ്യന്നൂർ ഒളവറ സ്വദേശിയും ഇപ്പോൾ വളപട്ടണം ചുങ്കം താമസക്കാരനുമായ മനോജ് കുമാർ (49) എന്നിവരാണ് ആശുപത്രിയിലുള്ളത്.​ഗുഡ്‌സ് ഓട്ടോയിൽ അനുവദനീയമായതിലധികം ആളുകളെ കയറ്റി യാത്ര ചെയ്തതാണ് അപകടത്തിനു കാരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359635/tamil-nadu-native-dies)