---
title: "വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് അപകടം, വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്"
english_title: "A major accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359580/a-major-accident"
published_at: "2026-05-15T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06d67c323b5_news-card.jpg"
keywords: []
---

# വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് അപകടം, വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

> **Lead Summary:** **ഇരിട്ടി:**ഇരിട്ടി - തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു നശിച്ചു. വളക്കൈയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ബസ്സിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.

## Article Content

**ഇരിട്ടി:**ഇരിട്ടി - തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു നശിച്ചു. വളക്കൈയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ബസ്സിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ബസ് വളക്കൈ ഭാഗത്ത് എത്തിയപ്പോൾ പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ബസ് റോഡരികിൽ നിർത്തുകയും യാത്രക്കാരോട് വേഗത്തിൽ പുറത്തിറങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. യാത്രക്കാർ ഇറങ്ങി നിമിഷങ്ങൾക്കകം തന്നെ തീ ബസ്സിനുള്ളിലേക്ക് ആളിപ്പടർന്നു.

നാട്ടുകാരും ഉടൻ തന്നെ സ്ഥലത്തെത്തിയ ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റും ചേർന്ന് തീ അണച്ചത്. എന്നാൽ ഫയർഫോഴ്സ് എത്തുമ്പോഴേക്കും ബസ് പൂർണ്ണമായും കത്തിനശിച്ചിരുന്നു.. ആർക്കും പരിക്കുകളില്ല.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തെത്തുടർന്ന് ഇരിട്ടി - തളിപ്പറമ്പ് റോഡിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും കത്തിനശിച്ച ബസ് റോഡിൽ നിന്നും മാറ്റാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359580/a-major-accident)