---
title: " പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം എൽ എ: ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ സ്വീകരണം നൽകി"
english_title: "Newly elected MLA: T.K. Govindan Master "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359263/newly-elected-mla-tk-govindan-master"
published_at: "2026-05-14T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0544f77207c_news-card.jpg"
keywords: []
---

#  പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം എൽ എ: ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ സ്വീകരണം നൽകി

> **Lead Summary:** **തളിപ്പറമ്പ: **മണ്ഡലം പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം എൽ എ: ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് കെ എസ് റിയാസ് അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ: **മണ്ഡലം പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം എൽ എ: ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് കെ എസ് റിയാസ് അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ പി കെ സുബൈർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.വി മുഹമ്മദ് കുഞ്ഞി,പി. മുഹമ്മദ്‌ ഇക്ബാൽ, പി.പി. മുഹമ്മദ്‌ നിസാർ, കെ അയ്യൂബ്, മുസ്തഫ അൽഫാ, കെ വി ഇബ്രാഹിംകുട്ടി,സിപി ഷൗക്കത്തലി, കെ.ഷമീർ, അലി ആൽപി, റഫീഖ് ഡാൻഡി, ബി. ശിഹാബ് തുടങ്ങിയവർ സംസാരിച്ചു.

വ്യാപാര മേഖലയിലെ നിലവിലെ പ്രതിസന്ധികളും പ്രാദേശിക തലത്തിലുള്ള പൊതുജനങ്ങൾ വ്യാപാരികളും അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ചൊക്കെ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തുകയും വരും കാലങ്ങളിൽ മണ്ഡലത്തിലെയും പ്രത്യേകിച്ച് വ്യാപാരികളുടെയും ക്ഷേമപ്രവർത്തനത്തിൽ മുന്നിൽ നിൽക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി. ചടങ്ങിന് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ദീൻ സ്വാഗതവും ട്രഷറർ ടി.ജയരാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359263/newly-elected-mla-tk-govindan-master)