---
title: "പിലാത്തറയിൽ 'അണ്ടർ പാസ്സ്' കെണിയാകുന്നു, ദിശാബോർഡുകളില്ല കച്ചവടക്കാരും പ്രതിസന്ധിയിൽ, കണ്ടെയ്നർ ലോറികൾ കുടുങ്ങുന്നത് പതിവാകുന്നു"
english_title: "underpass at pilathara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359262/underpass-at-pilathara"
published_at: "2026-05-14T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a054400295cb_news-card.jpg"
keywords: []
---

# പിലാത്തറയിൽ 'അണ്ടർ പാസ്സ്' കെണിയാകുന്നു, ദിശാബോർഡുകളില്ല കച്ചവടക്കാരും പ്രതിസന്ധിയിൽ, കണ്ടെയ്നർ ലോറികൾ കുടുങ്ങുന്നത് പതിവാകുന്നു

> **Lead Summary:** **പിലാത്തറ: ** ടൗണിലും കെ.എസ്.ടി.പി റോഡിലുമുള്ള അണ്ടർ പാസേജുകളിൽ ദിശാസൂചക ബോർഡുകളില്ലാത്തത് വലിയ യാത്രാദുരിതത്തിന് കാരണമാകുന്നു. ഇന്നലെ രാത്രി ടൗണിലെ അണ്ടർ പാസേജിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതോടെ മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിച്ചത്. ഉയരം കുറഞ്ഞ അണ്ടർ പാസേജാണെന്ന മുന്നറിയിപ്പ് നൽകുന്ന ബോർഡുകളോ കൃത്യമായ ദിശാസൂചനകളോ ഇല്ലാത്തതാണ് ദീർഘദൂര വാഹനങ്ങൾ അപകടത്തിൽപ്പെടാൻ പ്രധാന കാരണം.

## Article Content

**പിലാത്തറ: ** ടൗണിലും കെ.എസ്.ടി.പി റോഡിലുമുള്ള അണ്ടർ പാസേജുകളിൽ ദിശാസൂചക ബോർഡുകളില്ലാത്തത് വലിയ യാത്രാദുരിതത്തിന് കാരണമാകുന്നു. ഇന്നലെ രാത്രി ടൗണിലെ അണ്ടർ പാസേജിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതോടെ മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിച്ചത്. ഉയരം കുറഞ്ഞ അണ്ടർ പാസേജാണെന്ന മുന്നറിയിപ്പ് നൽകുന്ന ബോർഡുകളോ കൃത്യമായ ദിശാസൂചനകളോ ഇല്ലാത്തതാണ് ദീർഘദൂര വാഹനങ്ങൾ അപകടത്തിൽപ്പെടാൻ പ്രധാന കാരണം.

​പ്രധാന വെല്ലുവിളികൾ:

​സൂചന ബോർഡുകളുടെ അഭാവം: പിലാത്തറ കെ.എസ്.ടി.പി റോഡ് മുതൽ ടൗൺ വരെയുള്ള അണ്ടർ പാസേജുകളിൽ വാഹനങ്ങളുടെ ഉയരപരിധി വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.

കുരുക്കിലായി ടൗൺ;  വലിയ വാഹനങ്ങൾ അണ്ടർ പാസുകളിൽ കുടുങ്ങുന്നതോടെ പിലാത്തറ ടൗണിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത് പതിവായിരിക്കുകയാണ്.​യാത്രക്കാരുടെ ദുരിതം: ദീർഘദൂര വാഹനങ്ങൾ ദിശയറിയാതെ ഇത്തരം

വിതികുറഞ്ഞ സർവീസ് റോഡിൽ നിന്നും ഹൈറ്റ് കുറവുള്ള ഇടുങ്ങിയ പാതകളിലേക്ക് പ്രവേശിക്കുന്നത് ഡ്രൈവർമാരെയും മറ്റ് യാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നു. ​

നാട്ടുകാരുടെ ആവശ്യം:അപകടങ്ങൾ ഒഴിവാക്കാൻ അണ്ടർ പാസേജുകൾക്ക് മുൻപായി ശാസ്ത്രീയമായ രീതിയിലുള്ള 'ഹൈറ്റ് ഗേജുകളും' (Height Gauges) റിഫ്ലക്ടീവ് സൈൻ ബോർഡുകളും അടിയന്തരമായി സ്ഥാപിക്കണം. കണ്ണൂർ ജില്ലയിലെ പ്രധാന ടൗണുകളിൽ ഒന്നായ പിലാത്തറയിലെ ഗതാഗത പ്രശ്നങ്ങളിൽ അധികൃതർ ഉടൻ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

സർവീസ് റോഡിന്റെ പണിമൂലം നിരവധി കടകളാണ് ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്സർവീസ് റോഡുകൾ വെട്ടിപ്പൊളിച്ചതോടെ വ്യാപാരം സ്തംഭിച്ചു.പിലാത്തറ ടൗണിലും പരിസരപ്രദേശങ്ങളിലും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ജനജീവിതം ദുസ്സഹമാക്കുന്നു. കൃത്യമായ ആസൂത്രണമില്ലാതെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മൂലം വ്യാപാരികളും കാൽനടയാത്രക്കാരും ഒരുപോലെ ദുരിതത്തിലാണ്.

ദേശീയപാതയുടെ സർവീസ് റോഡുകളിൽ ഓവുചാലിനായി ചാലുകൾ കീറി സ്ലാബുകൾ ഇടുന്ന പ്രവൃത്തി തുടങ്ങിയതോടെ കച്ചവടക്കാർ കടുത്ത പ്രതിസന്ധിയിലാണ്.സർവീസ് റോഡുകൾ മാന്തിയിട്ടതുമൂലം കടകളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.​കഴിഞ്ഞ ഒരാഴ്ചയായി ഈ ഭാഗത്തെ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്.​ഭീമമായ വാടക നൽകുന്ന വ്യാപാരികൾ കച്ചവടം നിലച്ചതോടെ സാമ്പത്തികമായി തകർന്നിരിക്കുകയാണ്.​റോഡുകളിൽ മണ്ണ് നിറഞ്ഞു കിടക്കുന്നതിനാൽ, പ്രവൃത്തി പൂർത്തിയായാൽ പോലും വാഹനങ്ങൾ പോകുമ്പോൾ ഉയരുന്ന പൊടിപടലങ്ങൾ കാരണം കടകളിൽ ഇരിക്കാനോ നടന്നുപോകാനോ കഴിയാത്ത സാഹചര്യമുണ്ടാകും എന്നും ​അടിയന്തര ഇടപെടൽ വേണമെന്നും ​നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നും പൊടി ശമിപ്പിക്കാൻ റോഡിൽ വെള്ളം തളിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. കൂടാതെ, അണ്ടർപാസുകൾക്ക് മുൻപായി ഹൈറ്റ് ഗേജുകളും ദിശാബോർഡുകളും അടിയന്തരമായി സ്ഥാപിക്കണമെന്നും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും നേരിടുന്ന ഈ ദുരവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും നാട്ടുകാരും വ്യാപാരികളും പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359262/underpass-at-pilathara)