---
title: " ജനവികാരത്തെ മാനിക്കുക, രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽ നിന്നും പുറത്താക്കുക, കണക്ക് ജനങ്ങളോട് പറയുക; പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് വെട്ടിച്ചവർക്കെതിരെ പോസ്റ്റർ"
english_title: "Poster"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359227/poster"
published_at: "2026-05-13T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a049ee058781_news-card.jpg"
keywords: []
---

#  ജനവികാരത്തെ മാനിക്കുക, രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽ നിന്നും പുറത്താക്കുക, കണക്ക് ജനങ്ങളോട് പറയുക; പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് വെട്ടിച്ചവർക്കെതിരെ പോസ്റ്റർ

> **Lead Summary:** **പയ്യന്നൂർ: **തിരഞ്ഞെടുപ്പ് പരാജയത്തോടെ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ തുടർച്ചയായി സൈബർ ഇടങ്ങളിൽ നടക്കുന്ന വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും പിന്നാലെ പോസ്റ്റർ പ്രചരണവും.പയ്യന്നൂർ അന്നൂർ കാറമേലിലാണ് സേവ് സിപി എം ഫോറം എന്ന പേരിൽ ഇന്ന് രാവിലെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ജനവികാരത്തെ മാനിക്കുക, രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽ നിന്നും പുറത്താക്കുക, കണക്ക് ജനങ്ങളോട് പറയുക തുടങ്ങിയ ആവശ്യങ്ങളുമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

## Article Content

**പയ്യന്നൂർ: **തിരഞ്ഞെടുപ്പ് പരാജയത്തോടെ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ തുടർച്ചയായി സൈബർ ഇടങ്ങളിൽ നടക്കുന്ന വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും പിന്നാലെ പോസ്റ്റർ പ്രചരണവും.പയ്യന്നൂർ അന്നൂർ കാറമേലിലാണ് സേവ് സിപി എം ഫോറം എന്ന പേരിൽ ഇന്ന് രാവിലെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ജനവികാരത്തെ മാനിക്കുക, രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽ നിന്നും പുറത്താക്കുക, കണക്ക് ജനങ്ങളോട് പറയുക തുടങ്ങിയ ആവശ്യങ്ങളുമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇന്ന് രാവിലെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. യു.ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കാറമേലിൽ ചുമരെഴുത്ത് നടത്തിയ മതിൽ തകർത്ത സംഭവമുണ്ടായിരുന്നു. പരാതിയിൽ കേസെടുത്തിരുന്നുവെങ്കിലും മതിൽ തകർത്ത വരെ കണ്ടെത്താനോപ്രതികളെ അറസ്റ്റുചെയ്യാനോ സാധിക്കാത്ത പോലീസിൻ്റെ നിലപാടിനു പിന്നാലെ ഇക്കഴിഞ്ഞ ഞായറാഴ്ച നിയുക്ത എം എൽ എ വി.കുഞ്ഞികൃഷ്ണൻ്റെ നേതൃത്വത്തിൽ അനുയായികളും യുഡിഎഫ് പ്രവർത്തകരും ചേർന്ന് പൊളിച്ച മതിൽ നിർമ്മാണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മതിലിൻ്റെ പൊളിക്കാതെ നിലനിന്ന ഭാഗത്ത് സേവ് സി പി എം ഫോറത്തിൻ്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം സി പി എം ജില്ലാ സെക്രട്ടറിയേറ്റിൻ്റെ വാർത്ത കുറിപ്പിന് പിന്നാലെയാണ് സംഭവം എന്നത് ജനങ്ങൾക്കിടയിൽ ഗൗരവമേറിയ ചർച്ചയായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359227/poster)