---
title: "നീറ്റ് പരീക്ഷ മാറ്റി വെച്ചതിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധിച്ചു"
english_title: "SFI PROTEST "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359163/sfi-protest"
published_at: "2026-05-13T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0449dce0538_1000541002.jpg"
keywords: []
---

# നീറ്റ് പരീക്ഷ മാറ്റി വെച്ചതിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധിച്ചു

> **Lead Summary:** കണ്ണൂർ:നീറ്റ് പരീക്ഷ അട്ടിമറിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ കണ്ണൂരിൽ നടത്തിയമാർച്ചിൽ പ്രതിഷേധമിരമ്പി . കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്ത് കയറി. 

## Article Content

കണ്ണൂർ:നീറ്റ് പരീക്ഷ അട്ടിമറിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ കണ്ണൂരിൽ നടത്തിയമാർച്ചിൽ പ്രതിഷേധമിരമ്പി . കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്ത് കയറി. 

വൻ പോലീസ് സന്നാഹത്തെ മറികടന്നാണ് പ്രവർത്തകർ ഓഫീസ് കോംപൗണ്ടിനകത്തേക്ക് ഇരച്ചുകയറിയത്. പ്രവർത്തകർ ഓഫീസിന് മുൻവശം മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. എസ്എഫ്ഐ സംസ്ഥാന ജോ സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രസിഡണ്ട് ടി പി ആദർശ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ജോയൽ തോമസ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ടി പി അഖില,കെ കെ ഗിരീഷ്, കെ ടി അലിഷ ,വൈഷ്ണവ് ബാലൻ, അശ്വന്ത് മട്ടന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359163/sfi-protest)