---
title: "അളവിൽ കൂടുതൽ മദ്യവുമായി 4 പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ"
english_title: "Taliparamba excise arrested for possession of liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35914/taliparamba-excise-arrested-for-possession-of-liquor"
published_at: "2022-04-05T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624bf5c6619cd_DSC_7464 (1).JPG"
keywords: []
---

# അളവിൽ കൂടുതൽ മദ്യവുമായി 4 പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ച സംഭവത്തില്‍ 19 ലിറ്റർ കേരള ബിവറേജസ് കോർപ്പറേഷൻ മദ്യം സഹിതം നാല് പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ.

## Article Content

**തളിപ്പറമ്പ്: **അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ച സംഭവത്തില്‍ 19 ലിറ്റർ കേരള ബിവറേജസ് കോർപ്പറേഷൻ മദ്യം സഹിതം നാല് പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ.

തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും സംഘവും ചേര്‍ന്ന് തളിപ്പറമ്പ് കുപ്പം മംഗലശ്ശേരി റോഡരികില്‍ വെച്ച് 5 ലിറ്റര്‍ KSBC വിദേശമദ്യം സഹിതം പട്ടുവം മംഗലശ്ശേരി കയ്യംകൊട്ട് ഹൗസില്‍ കെ.രാഘവന്‍(65)നെയും കുപ്പം വൈര്യാംകോട്ടത്തുവെച്ച് 4 ലിറ്റര്‍ മദ്യം സഹിതം ചാക്യാര്‍വീട്ടില്‍ സി.ബാലനേയും പിടികൂടി.

പ്രിവന്റീവ് ഓഫീസര്‍ ടി.വി.കമലാക്ഷന്റെ നേതൃത്വത്തില്‍ കുപ്പം തലോറ റോഡരികില്‍ വെച്ച് 5 ലിറ്റര്‍ KSBC വിദേശമദ്യം സഹിതം വൈര്യം കോട്ടം ആനച്ചേരി വീട്ടില്‍ എം.വി.ബാലന്‍(63) എന്നയാളെയും തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി.രാമചന്ദ്രനും സംഘവും ചേര്‍ന്ന് ചിറവക്കില്‍ വെച്ച് 5 ലിറ്റര്‍ വിദേശമദ്യം സഹിതം കുറ്റിയേരി വെള്ളാവിലെ നയന വീട്ടില്‍ എന്‍.വി.വേണുഗോപാലന്‍(61)എന്നയാളെയും പിടികൂടി.

പ്രിവന്റീവ് ഓഫീസര്‍ പി.കെ.രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി.രജിരാഗ്, എസ്.എ.പി.ഇബ്രാഹിം ഖലീല്‍, ഉല്ലാസ് ജോസ്, ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും റെയിഡുകളില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35914/taliparamba-excise-arrested-for-possession-of-liquor)