---
title: "അമ്മാവനെ വധിക്കാൻ ശ്രമിച്ച കേസിൽ മരുമകനും പിതാവും അറസ്റ്റിൽ"
english_title: "Son-in-law and father-in-law arrested for trying to kill uncle"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35911/son-in-law-and-father-in-law-arrested-for-trying-to-kill-uncle"
published_at: "2022-04-05T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624bf49f10051_Untitled-2 web.jpg"
keywords: []
---

# അമ്മാവനെ വധിക്കാൻ ശ്രമിച്ച കേസിൽ മരുമകനും പിതാവും അറസ്റ്റിൽ

> **Lead Summary:** **പയ്യന്നൂര്‍: **വീട്ടിൽ അതിക്രമിച്ചു കയറി ബന്ധുവിനെ ഇരുമ്പ് വടികൊണ്ടും കത്തികൊണും കഴുത്തിനും മുഖത്തും അടിക്കുകയും കുത്തുകയും ചെയത് വധിക്കാൻ ശ്രമം യുവാവും പിതാവും അറസ്റ്റിൽ.

## Article Content

**പയ്യന്നൂര്‍: **വീട്ടിൽ അതിക്രമിച്ചു കയറി ബന്ധുവിനെ ഇരുമ്പ് വടികൊണ്ടും കത്തികൊണും കഴുത്തിനും മുഖത്തും അടിക്കുകയും കുത്തുകയും ചെയത് വധിക്കാൻ ശ്രമം യുവാവും പിതാവും അറസ്റ്റിൽ.

പെരുമ്പയിലെ എ.സി.മുഹമ്മദ് ധാക്കീർ (27), പിതാവ് നങ്ങാരത്ത് ഹൗസിൽ സൈനുൽ ആബിദ് (55) എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ.പി.വിജേഷിൻ്റെ നേതൃത്വത്തിൽ കേസന്വേഷണ ചുമതലയുള്ള എസ്.ഐ.കെ.ദിലീപ്, എ.എസ്.ഐ. നികേഷ്, സിവിൽ പോലീസ് ഓഫീസർ ബിനീഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.

തറവാട്ടുവീട്ടിൽ താമസിക്കുന്ന യുവാവിൻ്റെ അമ്മാവനായ പെരുമ്പ ബൈപാസ് റോഡിലെ നങ്ങാരത്ത് ഹാരിസിനെ (52)യാണ് ഇക്കഴിഞ്ഞ മാർച്ച് 31 ന് പുലർച്ചെ 1.30 മണിയോടെ കേസിൽ ഒന്നാം പ്രതിയായ മുഹമ്മദ് ധാക്കിർ പിതാവിൻ്റെ ഒത്താശയോടെ ഇരുമ്പുവടികൊണ്ടും കത്തികൊണ്ടും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

പരിക്കേറ്റ ഹാരിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൊഴിയെടുത്ത പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.തുടർന്ന് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു .

പയ്യന്നൂർ പോലീസ് ദിവസങ്ങൾക്ക് മുമ്പ്മുഹമ്മദ് ധാക്കീറിനെ കഞ്ചാവുമായി പിടികൂടിയിരുന്നു. എക്സൈസിലും മയക്കുമരുന്ന് കേസ് നിലവിലുണ്ട്. എറണാകുളത്തെ മയക്കുമരുന്ന് കേസില്‍ ഇയാള്‍ ജയിലിൽ കഴിഞ്ഞിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35911/son-in-law-and-father-in-law-arrested-for-trying-to-kill-uncle)