---
title: "സ്വർണ്ണവിലയിൽ വൻ കുതിപ്പ്: ഒറ്റയടിക്ക് കൂടിയത് 10200 രൂപ "
english_title: "Gold rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359067/gold-rate"
published_at: "2026-05-13T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04098914309_1000169953.jpg"
keywords: []
---

# സ്വർണ്ണവിലയിൽ വൻ കുതിപ്പ്: ഒറ്റയടിക്ക് കൂടിയത് 10200 രൂപ 

> **Lead Summary:** കൊച്ചി: ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെ സ്വർണ്ണ വിപണിയിൽചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം.

## Article Content

കൊച്ചി: ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെ സ്വർണ്ണ വിപണിയിൽചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം.

ബുധനാഴ്ച ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 10,200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ പവന്റെ വില 1,23,120 രൂപയായി കുതിച്ചുയർന്നു. ഗ്രാമിന് 1,275 രൂപ വർധിച്ച് 15,390 രൂപയിലുമെത്തി.രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായാണ്സ്വർണ്ണത്തിന്റെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. വെള്ളിഉൾപ്പെടെയുള്ള മൂല്യം കൂടിയലോഹങ്ങളുടെയെല്ലാം തീരുവ സെസ് ഉൾപ്പടെ 15ശതമാനമാക്കിയതാണ് ആഭ്യന്തര വിപണിയിൽ ഇത്രവലിയ പ്രതിഫലനമുണ്ടാക്കിയത്.

അസംസ്‌കൃത എണ്ണയും സ്വർണവും വാങ്ങുന്നതിനായി വൻതോതിൽ ഡോളർവിദേശത്തേക്ക് ഒഴുകുന്നത് രാജ്യത്തെ വിദേശ നാണ്യ ശേഖരത്തെ പ്രതികൂലമായിബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ്സർക്കാരിന്റെ ഈ അസാധാരണ നീക്കം.

രാജ്യത്തിനായി ഒരു വർഷത്തേക്ക് സ്വർണംവാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359067/gold-rate)