---
title: "ട്രാവലർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്കും പരിക്ക്: ട്രാവലർ ഡ്രൈവർക്കെതിരെ കേസ്"
english_title: "Case against traveller draiver "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359066/case-against-traveller-draiver"
published_at: "2026-05-13T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a040885f29fb_1000068925.jpg"
keywords: []
---

# ട്രാവലർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്കും പരിക്ക്: ട്രാവലർ ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: ട്രാവലർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്കും പരിക്ക്: ട്രാവലർ ഡ്രൈവർക്കെതിരെ കേസ്.തളിപ്പറമ്പ് കാണിക്കുന്നിൽ പണ്ണേരി ഹൌസിൽ ചന്ദ്രമതി സി വി, ഓട്ടോ ഡ്രൈവർ രഞ്ജിത്ത് എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇക്കഴിഞ്ഞ ഒമ്പതാം തീയതി തന്റെ ബന്ധുവായ രഞ്ജിത്തിന്റെ KL59J0304 നമ്പർ ഓട്ടോറിക്ഷയിൽ കണി കുന്നിൽ നിന്നും ചിറവ ക്കുള്ള പുതിയേടത്ത് കാവിലേക്ക് പോകവേ ചിറവകിൽ ഉള്ള രാജരാജേശ്വരി മെഡിക്കൽ ഷോപ്പിന്റെ സമീപം വെച്ച് അശ്രദ്ധമായി ഓടിച്ചു വന്നKL08AX5700 നമ്പർ ട്രാവലർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചെരിഞ്ഞ ഓട്ടോറിക്ഷയുടെ മുകൾഭാഗത്ത് തലയിടിച്ച് ചന്ദ്രമതിക്ക് കഴുത്തിനും ഓട്ടോറിക്ഷ ഡ്രൈവർക്ക് കാലിനും പരിക്കേൽക്കുകയായിരുന്നു. പരാതിയിൽ ട്രാവലർ ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: ട്രാവലർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്കും പരിക്ക്: ട്രാവലർ ഡ്രൈവർക്കെതിരെ കേസ്.തളിപ്പറമ്പ് കാണിക്കുന്നിൽ പണ്ണേരി ഹൌസിൽ ചന്ദ്രമതി സി വി, ഓട്ടോ ഡ്രൈവർ രഞ്ജിത്ത് എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇക്കഴിഞ്ഞ ഒമ്പതാം തീയതി തന്റെ ബന്ധുവായ രഞ്ജിത്തിന്റെ KL59J0304 നമ്പർ ഓട്ടോറിക്ഷയിൽ കണി കുന്നിൽ നിന്നും ചിറവ ക്കുള്ള പുതിയേടത്ത് കാവിലേക്ക് പോകവേ ചിറവകിൽ ഉള്ള രാജരാജേശ്വരി മെഡിക്കൽ ഷോപ്പിന്റെ സമീപം വെച്ച് അശ്രദ്ധമായി ഓടിച്ചു വന്നKL08AX5700 നമ്പർ ട്രാവലർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചെരിഞ്ഞ ഓട്ടോറിക്ഷയുടെ മുകൾഭാഗത്ത് തലയിടിച്ച് ചന്ദ്രമതിക്ക് കഴുത്തിനും ഓട്ടോറിക്ഷ ഡ്രൈവർക്ക് കാലിനും പരിക്കേൽക്കുകയായിരുന്നു. പരാതിയിൽ ട്രാവലർ ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359066/case-against-traveller-draiver)