---
title: "ജോലിസ്ഥലത്തേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പരാതി, കേസെടുത്തു "
english_title: "Missing case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359052/missing-case"
published_at: "2026-05-13T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03fc35d2005_1000539931.jpg"
keywords: []
---

# ജോലിസ്ഥലത്തേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പരാതി, കേസെടുത്തു 

> **Lead Summary:** തളിപ്പറമ്പ്: ജോലിസ്ഥലത്തേക്ക്‌പോയ ഭാര്യ തിരിച്ചുവന്നില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

തളിപ്പറമ്പ്: ജോലിസ്ഥലത്തേക്ക്‌പോയ ഭാര്യ തിരിച്ചുവന്നില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

നടുവില്‍ വിളക്കന്നൂരിലെ വാണിയേടത്ത് വീട്ടില്‍ വി.പി.മനുവിന്റെ ഭാര്യ റിറ്റിമോള്‍(33)നെയാണ് കാണാതായത്.

ഇന്നലെ(മെയ്-12) രാവിലെ 9ന് തളിപ്പറമ്പ് ചിന്‍മയ സ്‌ക്കൂളിന് സമീപത്തുനിന്നും ചിറവക്കിലെ ജോലിസ്ഥലത്തേക്കെന്നുപറഞ്ഞ് സ്‌ക്കൂട്ടറില്‍ പോയ റിറ്റിമോള്‍ ജോലിസ്ഥലത്തോ വീട്ടിലോ തിരിച്ചെത്തിയില്ലെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359052/missing-case)