---
title: "വഖഫുകളുടെ വസ്തുവിവരങ്ങൾ ഉമീദ് പോര്‍ട്ടലില്‍ ചേര്‍ക്കണം"
english_title: "Vakhaf details "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358987/vakhaf-details"
published_at: "2026-05-12T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03273bd89c0_1000538700.jpg"
keywords: []
---

# വഖഫുകളുടെ വസ്തുവിവരങ്ങൾ ഉമീദ് പോര്‍ട്ടലില്‍ ചേര്‍ക്കണം

> **Lead Summary:** **കണ്ണൂർ: **വഖഫ് ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വഖഫുകളുടെ മുഴുവന്‍ വസ്തുവിവരങ്ങളും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള umeed.minorityaffairs.gov.in എന്ന സെന്‍ട്രല്‍ പോര്‍ട്ടലില്‍ ചേര്‍ക്കുന്നതിനുള്ള സമയപരിധി മെയ് 17ന് അവസാനിക്കും. 

## Article Content

**കണ്ണൂർ: **വഖഫ് ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വഖഫുകളുടെ മുഴുവന്‍ വസ്തുവിവരങ്ങളും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള umeed.minorityaffairs.gov.in എന്ന സെന്‍ട്രല്‍ പോര്‍ട്ടലില്‍ ചേര്‍ക്കുന്നതിനുള്ള സമയപരിധി മെയ് 17ന് അവസാനിക്കും. 

അപ്‌ലോഡ് ചെയ്ത വസ്തുക്കളുടെ വിവരം രേഖകളുടെ പകര്‍പ്പ് സഹിതം ഈ തീയ്യതിക്കകം വഖഫ് ബോര്‍ഡ് ഓഫീസില്‍ ലഭിക്കണം. വിവരങ്ങള്‍ ചേര്‍ക്കാത്ത വഖഫ് ഭാരവാഹികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ ഡിവിഷണല്‍ വഖഫ് ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358987/vakhaf-details)