---
title: "ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ നാശ നഷ്ട്ടം: കരിമ്പം പാലത്തിന് സമീപം മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു"
english_title: "Strong winds and rain cause damage in various areas of Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358877/strong-winds-and-rain-cause-damage-in-various-areas-of-taliparamba"
published_at: "2026-05-12T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02c6dd3e25f_Untitled-2-web.jpg"
keywords: []
---

# ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ നാശ നഷ്ട്ടം: കരിമ്പം പാലത്തിന് സമീപം മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** **തളിപ്പറമ്പ്: **ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ നാശ നഷ്ട്ടം: മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു.

## Article Content

**തളിപ്പറമ്പ്: **ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ നാശ നഷ്ട്ടം: മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു.

ഇന്നലെ വൈകുന്നേരം 4.45 നാണ് സംഭവം.കരിമ്പം പാലത്തിന് സമീപമാണ് കൂറ്റന്‍മരക്കൊമ്പ് പൊട്ടിവീണത്.റോഡിന്റെ മുക്കാല്‍ഭാഗവും തടസപ്പെട്ട നിലയിലായിരുന്നു.റോഡിലൂടെ വാഹനത്തില്‍ യാത്രചെയ്യുകയായിരുന്ന ഒരാളാണ് വിവരം തളിപ്പറമ്പ് ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.

ഗ്രേഡ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് മറം മുറിച്ചുനീക്കി വാഹനഗതാഗതം പുന:സ്ഥാപിച്ചത്.ഏകദേശം അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.സേനാംഗങ്ങളായ ടി.വി.രജീഷ്‌കുമാര്‍, കെ.കെ.സുധീഷ്, കെ.വി.അനൂപ്, പി.വിപിന്‍, ഹോംഗാര്‍ഡ് സി.വി.രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

ജില്ലയിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ കനത്ത കാറ്റിൽ പലയിടത്തും വൻനാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പലയിടങ്ങളിലും വൈദ്യുതി ഇന്നും പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. മലപ്പട്ടം അടിച്ചേരിയിൽ മരങ്ങൾ കടപുഴകി വീണ് വീടിന് നാഷനഷ്ടം സംഭവിച്ചു. വൈദ്യുതി തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358877/strong-winds-and-rain-cause-damage-in-various-areas-of-taliparamba)