---
title: "നിക്ഷേപം സ്വീകരിച്ച് പണം തിരികെ നൽകാതെ വഞ്ചന: ആറ് പേർക്കെതിരെ കേസ് "
english_title: "Cheating case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358705/cheating-case"
published_at: "2026-05-11T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0179354a1cc_1000187504.jpg"
keywords: []
---

# നിക്ഷേപം സ്വീകരിച്ച് പണം തിരികെ നൽകാതെ വഞ്ചന: ആറ് പേർക്കെതിരെ കേസ് 

> **Lead Summary:** ആലക്കോട്: കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചിട്ട് കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കാതെ വഞ്ചിച്ചെന്ന പരാതിയിൽ ധനകാര്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ആറുപേര്‍ക്കെതിരെ കേസ്.

## Article Content

ആലക്കോട്: കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചിട്ട് കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കാതെ വഞ്ചിച്ചെന്ന പരാതിയിൽ ധനകാര്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ആറുപേര്‍ക്കെതിരെ കേസ്.

ആലക്കോട് തുണ്ടത്തില്‍ വീട്ടില്‍ മാത്യു ജോസഫ്(58), മിനി തോമസ്(50), ആലക്കോട്ടെ ജാന്‍സി മാത്യു(50), അരങ്ങത്തെ പീതാംബരന്‍(55), അരങ്ങത്തെ അജി രാജ്(40) എന്നിവരുടെ 26,66,300 രൂപയാണ് നഷ്ടമായത്.

ആലക്കോട് നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ സാജുമാത്യു, മാനേജിംഗ് ഡയരക്ടര്‍ പത്തനംതിട്ടയിലെ രാജു ജോര്‍ജ്, പാര്‍ട്ണര്‍മാരായ ഗ്രേസ് രാജു, അലന്‍ ജോര്‍ജ്, അന്‍സണ്‍ ജോര്‍ജ് എന്നിവരുടെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റിന്റെ ആലക്കോട് ബ്രാഞ്ചില്‍ 2022 ജൂലായ്-18 നും 2024 ജനുവരി 22 നും ഇടയിലുള്ള കാലയളവിലാണ് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് മാത്യു ജോസഫിന്റെയും ഭാര്യയുടെയും പേരില്‍ 21 ലക്ഷം രൂപ നിക്ഷേപിച്ചത്.

എന്നാല്‍ നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ നല്‍കിയില്ല.മാത്യു ജോസഫിന്റെ പരിചയത്തിലുള്ള മൂന്നുപേരെയും ഇതുപോലെ ചതി ചെയ്തുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358705/cheating-case)