---
title: "ഓട്ടോറിക്ഷ യാത്രയ്ക്ക് ചെലവ് ഉയരും; മിനിമം ചാർജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി തന്നെ നിലനിർത്താൻ തീരുമാനം"
english_title: "auto charge "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35868/auto-charge"
published_at: "2022-04-05T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624bc26121e25_vac.jpg"
keywords: []
---

# ഓട്ടോറിക്ഷ യാത്രയ്ക്ക് ചെലവ് ഉയരും; മിനിമം ചാർജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി തന്നെ നിലനിർത്താൻ തീരുമാനം

> **Lead Summary:** ഇടതുമുന്നണി അംഗീകരിച്ച ഓട്ടോറിക്ഷകളുടെ മിനിമം ചാര്‍ജ് പുന:പരിശോധിക്കും.മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി തന്നെ നിലനിര്‍ത്താനാണ് തീരുമാനം. ഇക്കാര്യത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു മുഖ്യമന്തിയുമായി ആശയവിനിമയം നടത്തി. ‌

## Article Content

ഇടതുമുന്നണി അംഗീകരിച്ച ഓട്ടോറിക്ഷകളുടെ മിനിമം ചാര്‍ജ് പുന:പരിശോധിക്കും.മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി തന്നെ നിലനിര്‍ത്താനാണ് തീരുമാനം. ഇക്കാര്യത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു മുഖ്യമന്തിയുമായി ആശയവിനിമയം നടത്തി. ‌

മിനിമം ചാര്‍ജ് 25ല്‍ നിന്ന് 30 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ച എല്‍.ഡി.എഫ് യോഗം , മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നരയില്‍ നിന്ന് രണ്ടു കിലോമീറ്ററായി കൂട്ടിയിരുന്നു. ഇതിനെതിരെ സിഐടിയു ഉള്‍പ്പെടെ യൂണിയനുകളും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുന:പരിശോധിച്ചത്.

ഓട്ടോറിക്ഷകള്‍ക്ക് പുറമേ നാലുചക്ര ഓട്ടോകളുടെ കാര്യത്തിലും കുറഞ്ഞ ദൂരം ഒന്നര കിലോമീറ്ററായി നിലനിര്‍ത്തും. ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന വിഷുവിന് ശേഷം നിലവില്‍ വരുമെന്നാണ് സൂചന. പുതിയ തീരുമാന പ്രകാരം ഓട്ടോറിക്ഷകള്‍ക്ക് ഒന്നര കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 30 രൂപയായും തുടര്‍ന്നുള്ള ഒരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35868/auto-charge)