---
title: "സ്കൂട്ടറിൽ ഗുഡ്സ് ഇടിച്ച് അപകടം: യുവതിക്ക് പരിക്ക്"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358667/accident"
published_at: "2026-05-11T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0160c508980_acci.jfif"
keywords: []
---

# സ്കൂട്ടറിൽ ഗുഡ്സ് ഇടിച്ച് അപകടം: യുവതിക്ക് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ്: **സ്കൂട്ടറിൽ ഗുഡ്സ് ഇടിച്ച് അപകടം: യുവതിക്ക് പരിക്ക്. കുറ്റ്യേരി അണ്ടിക്കളം നന്മ ഓടിറ്റോറിയത്തിന് സമീപം ഗുഡ്സ് സ്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്. ഗുഡ്സ് ഡ്രൈവർക്കെതിരെ കേസ്. കല്യാശ്ശേരി കുട്ടിപ്പള്ളീരകത്ത് ഹൌസിൽ റഹ്മത്ത് ആണ് പരിക്ക് പറ്റിയത്.

## Article Content

**തളിപ്പറമ്പ്: **സ്കൂട്ടറിൽ ഗുഡ്സ് ഇടിച്ച് അപകടം: യുവതിക്ക് പരിക്ക്. കുറ്റ്യേരി അണ്ടിക്കളം നന്മ ഓടിറ്റോറിയത്തിന് സമീപം ഗുഡ്സ് സ്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്. ഗുഡ്സ് ഡ്രൈവർക്കെതിരെ കേസ്. കല്യാശ്ശേരി കുട്ടിപ്പള്ളീരകത്ത് ഹൌസിൽ റഹ്മത്ത് ആണ് പരിക്ക് പറ്റിയത്.

ഇക്കഴിഞ്ഞ ഏഴാം തീയ്യതിയാണ് അപകടം. KL59Y7959 എന്ന നമ്പർ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന റഹ്മത്തിനെ KL13AN3373 എന്ന നമ്പർ ഗുഡ്സ് വാഹനം ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ റഹ്മത്തിന് പരിക്ക് പറ്റി.സംഭവത്തിൽ റഹ്മത്തിന്റെ ഭർത്താവിന്റെ സഹോദരിയുടെ പരാതിയിൽ ഗുഡ്സ് ഡ്രൈവർ പ്രമോദിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358667/accident)