---
title: "സിസ്റ്റർ കാരിത്താസ് ഡി. എസ്. എസ്. അന്തരിച്ചു"
english_title: "Sister Katithas "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358652/sister-katithas"
published_at: "2026-05-11T09:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a015d6f16b49_Untitled-2-web.jpg"
keywords: []
---

# സിസ്റ്റർ കാരിത്താസ് ഡി. എസ്. എസ്. അന്തരിച്ചു

> **Lead Summary:** **പട്ടുവം:**ദീനസേവന സഭയുടെ അമല പ്രൊവിൻസ് അംഗമായ സിസ്റ്റർ കാരിത്താസ് ഡി. എസ്. എസ് അന്തരിച്ചു.

## Article Content

**പട്ടുവം:**ദീനസേവന സഭയുടെ അമല പ്രൊവിൻസ് അംഗമായ സിസ്റ്റർ കാരിത്താസ് ഡി. എസ്. എസ് അന്തരിച്ചു.

തിങ്കളാഴ്ച ( 11. 05.2026) വൈകുന്നേരം 5.30ന് പട്ടുവം സ്‌നേഹനികേതൻ ആശ്രമ ചാപ്പലിൽ സംസ്ക്കാര ചടങ്ങുകൾ കണ്ണൂർ രൂപത മെത്രാൻ അലക്സ് വടക്കും മുഖ്യ കാർമ്മികത്വം വഹിക്കും.

എറണാകുളം അതിരൂപത, ലിറ്റിൽ ഫ്ലവർ ഇടവകയിൽ പരേതരായ ചിറമ്മയിൽ പറമ്പിൽ ജോർജ്ജ് - ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. ജോയി, ജേക്കബ്, ബാബു, പോളി, സിസ്‌റ്റർ പ്രതിഭ സിഎം സി എന്നിവർ സഹോദരങ്ങളാണ്.

കണ്ണാടിപ്പറമ്പ , കോളിത്തട്ട്, മാടായി, മാനന്തവാടി, കൊടുമൺ, ചീമേനി, മരിയപുരം, കാരക്കുണ്ട്, മുതലപ്പാറ, കമ്മം, എടക്കോം , മധുരൈ, വാടയ്ക്കൽ, ഐആർസി പരിയാരം, ലിസി ഹോസ്പിറ്റൽ എറണാകുളം, ഐടിസി എറണാകുളം,പട്ടുവം, മലാപ്പറമ്പ , പിലാത്തറ, കളമശ്ശേരി , അഴീക്കൽ എന്നിവിടങ്ങളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.പട്ടുവത്ത് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358652/sister-katithas)