---
title: "വിജയൻ തെരുവത്തിൻ്റെ കാവ്യ സമാഹാരം "അദൃശ്യമുറിവുകൾ " പ്രകാശനം ചെയ്തു"
english_title: "book published"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358497/book-published"
published_at: "2026-05-10T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00081b4c716_news-card.jpg"
keywords: []
---

# വിജയൻ തെരുവത്തിൻ്റെ കാവ്യ സമാഹാരം "അദൃശ്യമുറിവുകൾ " പ്രകാശനം ചെയ്തു

> **Lead Summary:** > **പയ്യന്നൂർ: **കവിയും കഥാകൃത്തും മാധ്യമപ്രവർത്തകനുമായ വിജയൻ തെരുവത്തിൻ്റെ കാവ്യ സമാഹാരം" അദൃശ്യമുറിവുകൾ " പ്രകാശനം ചെയ്തു. പയ്യന്നൂർ ബിആർസി ഹാളിൽ വെച്ച്പീറ്റർ ഏഴിമല സ്വാഗതം പറഞ്ഞ ചടങ്ങിൽകെ. ശിവകുമാർ (സെക്രട്ടറി താലൂക്ക് ലൈബ്രറി കൗൺസിൽ) അധ്യക്ഷനായിരുന്നു.

## Article Content

> **പയ്യന്നൂർ: **കവിയും കഥാകൃത്തും മാധ്യമപ്രവർത്തകനുമായ വിജയൻ തെരുവത്തിൻ്റെ കാവ്യ സമാഹാരം" അദൃശ്യമുറിവുകൾ " പ്രകാശനം ചെയ്തു. പയ്യന്നൂർ ബിആർസി ഹാളിൽ വെച്ച്പീറ്റർ ഏഴിമല സ്വാഗതം പറഞ്ഞ ചടങ്ങിൽകെ. ശിവകുമാർ (സെക്രട്ടറി താലൂക്ക് ലൈബ്രറി കൗൺസിൽ) അധ്യക്ഷനായിരുന്നു.

പ്രൊഫ: ബി. മുഹമ്മദ് അഹമ്മദ് ( മുൻ ഫോക് ലോർ അക്കാദമി ചെയർമാൻ, എഡിറ്റർ സമയം മാസിക) ചടങ്ങ് ഉദ്ഘാടനം ചെയ്തു.കഥാകൃത്ത് സന്തോഷ് കുമാർ ചെറുപുഴ പുസ്‌തകം പ്രകാശനം ചെയ്തു.

ശിവപ്രസാദ് എസ്. ഷേണായി. (എഡിറ്റർ പവിത്രഭൂമി) പുസ്തകം ഏറ്റുവാങ്ങി.രാജേഷ് കടന്നപ്പള്ളി പുസ്തകപരിചയം നടത്തി.ടി. ഭരതൻ,കെ.കെ. അഷറഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.വിജയൻ തെരുവത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358497/book-published)