---
title: "വിജയുടെ സത്യപ്രതിജ്ഞ ഇന്ന്"
english_title: "Vijay "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358492/vijay"
published_at: "2026-05-10T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0003869effc_1000523820.jpg"
keywords: []
---

# വിജയുടെ സത്യപ്രതിജ്ഞ ഇന്ന്

> **Lead Summary:** വിജയുടെ സത്യപ്രതിജ്ഞ ഇന്ന്. ദിവസങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചതത്വത്തിന് വിരാമമായി. ഇന്ന് രാവിലെ 10 ന് ചെന്നൈയിലെ ജവഹർ ലാല്‍ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തില്‍ നടനും ടി വി കെ അധ്യക്ഷനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

## Article Content

വിജയുടെ സത്യപ്രതിജ്ഞ ഇന്ന്. ദിവസങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചതത്വത്തിന് വിരാമമായി. ഇന്ന് രാവിലെ 10 ന് ചെന്നൈയിലെ ജവഹർ ലാല്‍ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തില്‍ നടനും ടി വി കെ അധ്യക്ഷനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

വിജയ് യേ മുഖ്യമന്ത്രിയായ നിയമിച്ചുകൊണ്ടുള്ള വാർത്തക്കുറിപ്പ് ലോക്ഭവൻ പുറത്തിറക്കി. വി സി കെ യുടെയും മുസ്ലിം ലീഗിന്റെയും പിന്തുണ കത്തോട് കൂടിയാണ് വിജയ് ഇന്ന് ലോകഭവനിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചത്.

നേരത്തെ കേവല ഭൂരിപക്ഷം ഇല്ല എന്ന് പറഞ്ഞു സത്യപ്രതിജ്ഞ വൈകിപ്പിക്കാൻ ശ്രമിച്ച ഗവർണറുടെ നിലപാടിനെതിരെ വിമർശനം ശക്തമായിരുന്നു. സി പി ഐ എം, സി പി ഐ തുടങ്ങിയ പാർട്ടികളുടെ എം എല്‍ എ മാർ ഉള്‍പ്പെടെ 120 പേരുടെ പിന്തുണയാണ് ടിവികെ യ്ക്കുള്ളത്. സുസ്ഥിരമായ സർക്കാരിന് വേണ്ടി നിരുപാധികമായ പിന്തുണയാണ് ഇടതുപാർട്ടികള്‍ നല്‍കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358492/vijay)