---
title: "കിണറ്റിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ 14-കാരന് ദാരുണാന്ത്യം"
english_title: "T p Muhammed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358133/t-p-muhammed"
published_at: "2026-05-08T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd8b7c510d0_1000528361.jpg"
keywords: []
---

# കിണറ്റിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ 14-കാരന് ദാരുണാന്ത്യം

> **Lead Summary:** കാട്ടാമ്പള്ളി: കിണറ്റിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ 14-കാരന് ദാരുണാന്ത്യം. കൊയ്യം മർക്കസ് ഹിഫ്ളുൽ ഖുർആൻ അക്കാദമി വിദ്യാർത്ഥിയും കൊയ്യം ജി.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ ടി.പി. മുഹമ്മദ് ആണ് മരണപ്പെട്ടത്. പ്രശസ്ത മതപ്രഭാഷകൻ സമീർ അഷ്‌റഫി കാട്ടാമ്പള്ളിയുടെ മകനാണ്.

## Article Content

കാട്ടാമ്പള്ളി: കിണറ്റിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ 14-കാരന് ദാരുണാന്ത്യം. കൊയ്യം മർക്കസ് ഹിഫ്ളുൽ ഖുർആൻ അക്കാദമി വിദ്യാർത്ഥിയും കൊയ്യം ജി.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ ടി.പി. മുഹമ്മദ് ആണ് മരണപ്പെട്ടത്. പ്രശസ്ത മതപ്രഭാഷകൻ സമീർ അഷ്‌റഫി കാട്ടാമ്പള്ളിയുടെ മകനാണ്.

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കളിക്കുന്നതിനിടെകിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358133/t-p-muhammed)