---
title: "ഹജ്ജ്: കണ്ണൂരിൽ നിന്ന് ഇന്ന് രണ്ട് വിമാന സർവീസുകൾ "
english_title: "Hajj "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358111/hajj"
published_at: "2026-05-08T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd7b246e046_1000528124.jpg"
keywords: []
---

# ഹജ്ജ്: കണ്ണൂരിൽ നിന്ന് ഇന്ന് രണ്ട് വിമാന സർവീസുകൾ 

> **Lead Summary:** **മട്ടന്നൂർ: **കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച ഹാജിമാരുമായി രണ്ട് വിമാനങ്ങൾ പറന്നുയരും.

## Article Content

**മട്ടന്നൂർ: **കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച ഹാജിമാരുമായി രണ്ട് വിമാനങ്ങൾ പറന്നുയരും.

പുലർച്ചെ 3.30 നും രാത്രി 8.05 നുമാണ് വിമാനങ്ങൾ പുറപ്പെടുന്നത്. പുലർച്ചെയുള്ള വിമാനത്തിൽ മുഴുവനും വനിത തീർഥാടകരാണ്.വ്യാഴം രാവിലെ 7.30നാണ് 350 തീർഥാടകരുമായി കണ്ണൂരിൽ നിന്നുള്ള മൂന്നാമത്തെ ഹജ്ജ് വിമാനം പുറപ്പെട്ടത്. ശനി പകൽ 12.05 നാണ് അടുത്ത ഹജ്ജ് വിമാന സർവീസ്.

ആകെ 4,286 യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി ഇത്തവണ ഹജ്ജിന് പോകുന്നത്. പതിമൂന്ന് സർവീസുകളാണ് ഫ്ലൈ അദിൽ എയർലൈൻസ് കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് നടത്തുക.350 പേരെ ഉൾക്കൊള്ളുന്ന വൈഡ് ബോഡി വിമാനങ്ങൾ ഉപയോഗിച്ച് 14 വരെയാണ് കണ്ണൂരിൽ നിന്നുള്ള ഹജ്ജ് സർവീസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358111/hajj)