---
title: "തളിപ്പറമ്പ് നഗരത്തിൽ മാനസിക പരിമിതിയുള്ളയാളുടെ ഉപദ്രവത്തിൽ പൊറുതിമുട്ടി വ്യാപാരികൾ, സമയോചിതമായ ഇടപെടലിലൂടെ വൻ അപകടം ഒഴിവായി"
english_title: "Traders in Taliparamba city face harassment from mentally challenged man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358007/traders-in-taliparamba-city-face-harassment-from-mentally-challenged-man"
published_at: "2026-05-07T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc98db9e2b2_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് നഗരത്തിൽ മാനസിക പരിമിതിയുള്ളയാളുടെ ഉപദ്രവത്തിൽ പൊറുതിമുട്ടി വ്യാപാരികൾ, സമയോചിതമായ ഇടപെടലിലൂടെ വൻ അപകടം ഒഴിവായി

> **Lead Summary:** **തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിൽ മാനസിക പരിമിതിയുള്ളയാളുടെ ഉപദ്രവത്തിൽ പൊറുതിമുട്ടി വ്യാപാരികൾ, സമയോചിതമായ ഇടപെടലിലൂടെ വൻ അപകടം ഒഴിവായി. **ഇന്ന്‌ രാവിലെ തളിപ്പറമ്പ് ഹൈവേയിൽ പാറേക്കുളം ജ്വല്ലറിക്കു പിറക് വശത്ത് അനുഗ്രഹ കോംപ്ലക്സിലെ ഷോപ്പിന് മുന്നിൽ മാനസികവെല്ലുവിളി നേരിടുന്നയാൾ തീയിട്ടു. രാവിലെ പെയ്ത ശക്തമായ മഴയ്ക്കിടയിലാണ് സംഭവം. തളിപ്പറമ്പിൽ അലഞ്ഞു നടക്കുന്ന മാനസിക രോഗി സിദ്ധിക്ക് മറ്റു സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ കടയുടെ മുന്നിലിട്ട് കത്തിച്ചത്.

## Article Content

**തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിൽ മാനസിക പരിമിതിയുള്ളയാളുടെ ഉപദ്രവത്തിൽ പൊറുതിമുട്ടി വ്യാപാരികൾ, സമയോചിതമായ ഇടപെടലിലൂടെ വൻ അപകടം ഒഴിവായി. **ഇന്ന്‌ രാവിലെ തളിപ്പറമ്പ് ഹൈവേയിൽ പാറേക്കുളം ജ്വല്ലറിക്കു പിറക് വശത്ത് അനുഗ്രഹ കോംപ്ലക്സിലെ ഷോപ്പിന് മുന്നിൽ മാനസികവെല്ലുവിളി നേരിടുന്നയാൾ തീയിട്ടു. രാവിലെ പെയ്ത ശക്തമായ മഴയ്ക്കിടയിലാണ് സംഭവം. തളിപ്പറമ്പിൽ അലഞ്ഞു നടക്കുന്ന മാനസിക രോഗി സിദ്ധിക്ക് മറ്റു സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ കടയുടെ മുന്നിലിട്ട് കത്തിച്ചത്.

സമീപത്തെ ഹോട്ടൽ ജീവനക്കാർ കണ്ടതു കൊണ്ട് മാത്രമാണ് വൻ തീ പിടുത്തം ഒഴിവായത്.വ്യാപാരികൾ കഴിഞ്ഞ ദുരന്തത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടയിലാണ് മാനസിക രോഗിയുടെ ഇത്തരം പ്രകടനങ്ങൾ. ഇയാളെക്കൊണ്ട് വ്യാപാരികൾ പൊറുതി മുട്ടിയിരിക്കുകയാണ്. ബന്ധപ്പെട്ടവർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വീണ്ടും തളിപ്പറമ്പിൽ ദുരന്തം കാണേണ്ടി വരുമെന്ന് മർച്ചന്റ്സ് അസോസിയേൻ പ്രസിഡന്റ് കെ.എസ്.റിയാസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358007/traders-in-taliparamba-city-face-harassment-from-mentally-challenged-man)