---
title: "കുറുമാത്തൂർ ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിന് ഒരു കോടി രൂപയുടെ ഭരണാനുമതിയായി"
english_title: "fund allowed to kurumathoor school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35798/fund-allowed-to-kurumathoor-school"
published_at: "2022-04-04T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ae82066115_R (1).jpg"
keywords: []
---

# കുറുമാത്തൂർ ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിന് ഒരു കോടി രൂപയുടെ ഭരണാനുമതിയായി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിലെ കുറുമാത്തൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപയുടെ ഭരണാനുമതിയായി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിലെ കുറുമാത്തൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപയുടെ ഭരണാനുമതിയായി.

നേരത്തെ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പുതിയ ക്ലാസ് മുറികൾ നിർമ്മിക്കുന്നതിനാണ് തുക അനുവദിച്ചത്. വിദ്യാഭ്യാസ രംഗത്ത് ഇടതുപക്ഷ ജനാധിപത്യ ഗവണ്മെന്റ് അനുവർത്തിച്ചു വരുന്ന നയത്തിന്റെ ഭാഗമായാണ് തുക അനുവദിച്ചതെന്നും വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്നും തദ്ദേശ സ്വയം ഭരണ എക്സ് സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്കൂൾ കെട്ടിട നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35798/fund-allowed-to-kurumathoor-school)