---
title: "ഇഫ്താർ പാർട്ടികളിൽ ഗ്രീൻ പ്രോട്ടോകോൾ, സമ്പൂർണശുചിത്വം: തളിപ്പറമ്പ് നഗരസഭ യോഗം ചേർന്നു"
english_title: "meeting related green protocol"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35796/meeting-related-green-protocol"
published_at: "2022-04-04T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ae783bf8b3_Untitled-2 web.jpg"
keywords: []
---

# ഇഫ്താർ പാർട്ടികളിൽ ഗ്രീൻ പ്രോട്ടോകോൾ, സമ്പൂർണശുചിത്വം: തളിപ്പറമ്പ് നഗരസഭ യോഗം ചേർന്നു

> **Lead Summary:** റംസാൻ ആരംഭിച്ചതിന്റെ ഭാഗമായി പള്ളിയിൽ നടക്കുന്ന ഇഫ്താർ പാർട്ടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട തളിപ്പറമ്പ് നഗരസഭ യോഗം ചേർന്നു. ജില്ല കലക്ടറുടെ നിർദേശ പ്രകാരം ഇന്ന് രാവിലെ 11 മണിക്ക് ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.

## Article Content

റംസാൻ ആരംഭിച്ചതിന്റെ ഭാഗമായി പള്ളിയിൽ നടക്കുന്ന ഇഫ്താർ പാർട്ടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട തളിപ്പറമ്പ് നഗരസഭ യോഗം ചേർന്നു. ജില്ല കലക്ടറുടെ നിർദേശ പ്രകാരം ഇന്ന് രാവിലെ 11 മണിക്ക് ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് നഗരസഭ പരിധിയിൽ ഉള്ള മുഴുവൻ മുസ്ലിം പള്ളികളിലെ കമ്മിറ്റി ഭാരവാഹികൾ ഖത്തീബുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തളിപ്പറമ്പ് നഗരസഭയിൽ സമ്പൂർണ്ണ ശുചിത്വം നടപ്പാക്കുന്നതിന് മഹല്ലുകളിൽ മഹല്ല് കമ്മിറ്റിയുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ ബോധവൽക്കരണം നടത്താനും പ്ലാസ്റ്റിക് ഫീ കണ്ണൂരിന്റെ പ്രവർത്തനത്തിൽ മഹല്ല് ഭാരവാഹികളുടെ പരിപൂർണ്ണ സഹകരണം ഉറപ്പ് വരുത്തുന്നതിനും തീരുമാനിച്ചു .

യോഗത്തിൽ സ്ഥിരം സമിതി അംഗങ്ങളായ നബീസബീവി ,ഷ ബിത.എം.കെ,മുഹമ്മദ് നിസാർ , പി.പി , റജില.പി , കൗൺസിലർമാരായ ഒ.സുഭാഗ്യം , കൊടിയിൽ സലിം ,വത്സരാജ് , ഉമ്മർ നദ് വി തോട്ടിക്കൽ , ബഷീർ സഖാഫി , ഉമ്മർ.എ.പി,മുസ്സ ഖാസിം , ഹരിത കേരള മിഷൻ ആർ പി സുകുമാരൻ പി . നിർമ്മൽ ഭാരത് ട്രസ്റ്റ് സെക്രട്ടറി ഫഹദ് എന്നിവർ സംസാരിച്ചു . നഗരസഭാ സെക്രട്ടറി ശ്രീരാഗ് എം എസ് സ്വാഗതവും , ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ സത്താർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35796/meeting-related-green-protocol)