---
title: "ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു"
english_title: "Auto driver dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/357927/auto-driver-dies"
published_at: "2026-05-07T14:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc509bd3ca1_Untitled-2-web.jpg"
keywords: []
---

# ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

> **Lead Summary:** **തളിപ്പറമ്പ് :**ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കുറ്റിക്കോൽ വടക്ക് പടുവളത്തെ ആര്യപ്പാട്ട് സലി ആണ് മരിച്ചത്. ബുധൻ പകൽ 11.45ന് ചേരംകുന്ന് പെട്രോൾ പമ്പിന് സമീപത്താണ് അപകടം. ചെങ്ങളായിൽനിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ഓട്ടോറിക്ഷയും, തളിപ്പറമ്പിൽനിന്ന് ചെങ്ങളായി ഭാഗത്തേക്ക് വരികയായിരുന്ന മാരുതി സുസുക്കി റിറ്റ്സ് കാറും തമ്മിൽ കൂട്ടിയിടിക്കുക യായിരുന്നു. ഗുരുതര പരിക്കേറ്റ സലി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ഇൻവർട്ടർ ഇലക്‌ടീഷ്യനാണ്.

## Article Content

**തളിപ്പറമ്പ് :**ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കുറ്റിക്കോൽ വടക്ക് പടുവളത്തെ ആര്യപ്പാട്ട് സലി ആണ് മരിച്ചത്. ബുധൻ പകൽ 11.45ന് ചേരംകുന്ന് പെട്രോൾ പമ്പിന് സമീപത്താണ് അപകടം. ചെങ്ങളായിൽനിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ഓട്ടോറിക്ഷയും, തളിപ്പറമ്പിൽനിന്ന് ചെങ്ങളായി ഭാഗത്തേക്ക് വരികയായിരുന്ന മാരുതി സുസുക്കി റിറ്റ്സ് കാറും തമ്മിൽ കൂട്ടിയിടിക്കുക യായിരുന്നു. ഗുരുതര പരിക്കേറ്റ സലി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ഇൻവർട്ടർ ഇലക്‌ടീഷ്യനാണ്.

അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. സംസ്കാരം വ്യാഴാഴ്ച പകൽ 2ന് കപ്പണത്തട്ട് ശ്മശാനത്തിൽ. അരി വിളഞ്ഞ പൊയിൽ സ്വദേശിയാണ്.ഭാര്യ : ശ്യാമള. മക്കൾ: അഖിൽ, അശ്വിൻ. സഹോദരങ്ങൾ: ജനാർദനൻ, വത്സമ്മ , ഗോപി, ശാന്തമ്മ, സോമൻ, തുളസി, പരേതനായ കുമാരൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/357927/auto-driver-dies)