---
title: "കാമുകിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശ്രീകണ്ഠപുരം സ്വദേശി മരിച്ചു"
english_title: "suiside sreekandapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35767/suiside-sreekandapuram"
published_at: "2022-04-04T15:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ac48dc8b17_Untitled-2 web.jpg"
keywords: []
---

# കാമുകിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശ്രീകണ്ഠപുരം സ്വദേശി മരിച്ചു

> **Lead Summary:** **ശ്രീകണ്ഠാപുരം: **പ്രണയനൈരാശ്യം കാമുകിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു.കാവുമ്പായി ഐച്ചേരിയിലെ ലക്ഷ്മണൻ – സിജി ദമ്പതികളുടെ മകൻപണ്ണേരി ലെജിൻ ആണ് ഇന്ന് പുലർച്ചെ മംഗലാപുരത്തെ ആശുപത്രിയിൽ മരണപ്പെട്ടത്. 70 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലായിരുന്നു.

## Article Content

**ശ്രീകണ്ഠാപുരം: **പ്രണയനൈരാശ്യം കാമുകിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു.കാവുമ്പായി ഐച്ചേരിയിലെ ലക്ഷ്മണൻ – സിജി ദമ്പതികളുടെ മകൻപണ്ണേരി ലെജിൻ ആണ് ഇന്ന് പുലർച്ചെ മംഗലാപുരത്തെ ആശുപത്രിയിൽ മരണപ്പെട്ടത്. 70 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലായിരുന്നു.

പോലീസ് സേനാ ഡിഫൻസ് അംഗമായ ലെജിൻ തളിപ്പറമ്പിൽ പരിശീലനം നടത്തി വരികയാണ്.ഞായറാഴ്ച വൈകുന്നരം മൂന്നു മണിയോടെ കാമുകിയുടെ വീട്ടിലേക്ക് പോകുന്ന വിവരം നാട്ടിലെ സുഹൃത്തുക്കളെ അറിയിച്ച ശേഷം കാമുകിയായ യുവതിയുടെ താഴെ വിളക്കന്നൂർ നടുവിൽ കണ്ണാടിപ്പാറയിലെ വീട്ടിന് മുന്നിലെത്തി പെട്രോൾ ഒഴിച്ച് ശരീരത്തിൽ തീ കൊളുത്തുകയായിരുന്നു.

പിൻതുടർന്നെത്തിയ സുഹൃത്തുക്കളും പരിസരവാസികളുമാണ് ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആദ്യം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലും തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലും എത്തിച്ചത്.ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സക്കിടെ മരണപ്പെട്ടു.ഏക സഹോദരി ലിമിഷ (ഡിഗ്രി വിദ്യാർത്ഥിനി പൈസക്കരി).ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35767/suiside-sreekandapuram)