---
title: "യാത്രക്കാരുടെ ജീവന് ഭീഷണിയായി പരിയാരത്തെ സർവീസ് റോഡ്; ഡിവൈഡർ കമ്പിതള്ളിനിൽക്കുന്നു, ബൈക്ക് യാത്രികർക്ക് പരിക്ക്"
english_title: "service road pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/357594/service-road-pariyaram"
published_at: "2026-05-06T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69faca0103a95_news-card.jpg"
keywords: []
---

# യാത്രക്കാരുടെ ജീവന് ഭീഷണിയായി പരിയാരത്തെ സർവീസ് റോഡ്; ഡിവൈഡർ കമ്പിതള്ളിനിൽക്കുന്നു, ബൈക്ക് യാത്രികർക്ക് പരിക്ക്

> **Lead Summary:** **പരിയാരം: **ദേശീയപാതയിൽ പരിയാരം ആയുർവേദ കോളേജ് സ്റ്റോപ്പിന് സമീപം യാത്രക്കാർക്ക് ഭീഷണിയായി ഡിവൈഡർ കമ്പികൾ. ഹൈവേയിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഡിവൈഡറിന്റെ ഇരുമ്പ് കമ്പികളാണ് റോഡിലേക്ക് അപകടകരമായ രീതിയിൽ തള്ളിനിൽക്കുന്നത്.

## Article Content

**പരിയാരം: **ദേശീയപാതയിൽ പരിയാരം ആയുർവേദ കോളേജ് സ്റ്റോപ്പിന് സമീപം യാത്രക്കാർക്ക് ഭീഷണിയായി ഡിവൈഡർ കമ്പികൾ. ഹൈവേയിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഡിവൈഡറിന്റെ ഇരുമ്പ് കമ്പികളാണ് റോഡിലേക്ക് അപകടകരമായ രീതിയിൽ തള്ളിനിൽക്കുന്നത്.

​ഇ വഴി വന്ന രണ്ട് ബൈക്ക് യാത്രക്കാർ കമ്പിയിൽ കുരുങ്ങി വീണ് അപകടമുണ്ടായി. ഇവർക്ക് പരിക്കേറ്റിട്ടുണ്ട്. വൈകുന്നേരം 4 30 pm നാണ് സംഭവം. ഇവർ ഓടിച്ച ബുള്ളറ്റ് ബൈക്ക് ഹൈവേയിൽ നിന്നും സർവീസ റോഡിലേക്ക് തിരിയുമ്പോഴാണ് കമ്പിയിൽ തട്ടി നിയന്ത്രണം വിട്ടത്.പരിക്കുപറ്റിയ കാപ്പുങ്ങൽ സ്വദേശി അർജുൻ {28) കാപ്പുങ്ങൽ സ്വദേശി ജിതിൻ (34) എന്നിവർക്കാണ് പരിക്കുപറ്റിയത്.

ഇവരെ ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പിന്നിട്അർജുനെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് കൂടി ഉള്ളതിനാൽ ബൈക്ക് യാത്രക്കാർക്ക് ഈ കമ്പി പെട്ടെന്ന് ശ്രദ്ധയിൽപ്പെടുന്നില്ല. വസ്ത്രങ്ങൾ കമ്പിയിൽ ഉടക്കി വലിയ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.

​ദേശീയപാത നിർമ്മാണത്തിലെ അപാകതയാണോ അതോ അപകടം സംഭവിച്ച് വശങ്ങളിലേക്ക് വളഞ്ഞതാണോ എന്ന് വ്യക്തമല്ല. സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായ ഈ ഇരുമ്പ് കമ്പികൾ അടിയന്തരമായി നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു. വലിയൊരു അപകടത്തിന് കാത്തുനിൽക്കാതെ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും ഉടൻ ഇടപെടണമെന്നാണ് ആവശ്യം ശക്തമാകുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/357594/service-road-pariyaram)