---
title: "ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ഇരുമ്പ് ദണ്ഡ് തലയില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/357526/accident"
published_at: "2026-05-05T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9ff483993c_1000497476.jpg"
keywords: []
---

# ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ഇരുമ്പ് ദണ്ഡ് തലയില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

> **Lead Summary:** പയ്യന്നൂര്‍:ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ഇരുമ്പ് ദണ്ഡ് തലയില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ ഗഞ്ചം ബർമ്മ നനുപതയിലെ മുരളി പ്രഥാന്റെ മകന്‍ അഭിമന്യു പ്രഥാൻ ആണ് മരിച്ചത്.

## Article Content

പയ്യന്നൂര്‍:ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ഇരുമ്പ് ദണ്ഡ് തലയില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ ഗഞ്ചം ബർമ്മ നനുപതയിലെ മുരളി പ്രഥാന്റെ മകന്‍ അഭിമന്യു പ്രഥാൻ ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം മൂന്നിന് പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിനടുത്തുള്ള ഗുരു ഇന്റര്‍ലോക്കിന് സമീപം കണ്‍സ്ട്രക്ഷന്‍ ജോലി ചെയ്യുന്നതിനിടയിലാണ് അപകടം.പൈലിങ്ങിനുള്ള വലിയ ഇരുമ്പ് ദണ്ഡ് ക്രെയിനില്‍ പൊക്കി കയറ്റുന്നതിനിടയിലാണ് പിടി വിട്ട്അഭിമന്യുവിന്റെ തലയില്‍ വീണത്. ഉടൻ പരിയാരത്തെകണ്ണൂര്‍.ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണപ്പെട്ടു . തുടർന്ന് പരാതിയിൽ ക്രെയിന്‍ ഡ്രൈവര്‍ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു പോലീസ് മൃതദേഹം ഇൻക്വസ്റ്റ്നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/357526/accident)