---
title: "പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി"
english_title: "payyannoor swami mukk"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/357409/payyannoor-swami-mukk"
published_at: "2026-05-05T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9864abdad4_news-card.jpg"
keywords: []
---

# പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി

> **Lead Summary:** **കണ്ണൂർ:** പയ്യന്നൂർ സ്വാമി മുക്കിലെ ഈസ്റ്റേൺ വുഡ് മരമില്ലിൽ ഇന്ന് പുലർച്ചെ തീപിടിത്തം. രാവിലെ ആറ് മണിയോടെയാണ് സംഭവം ഉണ്ടായത്. മില്ലിലെ മരത്തടി കഷ്ണങ്ങൾക്കും മെഷിനറികൾക്കുമാണ് ഭാഗികമായി തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട സമീപവാസികൾ ഉടൻ പയ്യന്നൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് രണ്ട് യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു.

## Article Content

**കണ്ണൂർ:** പയ്യന്നൂർ സ്വാമി മുക്കിലെ ഈസ്റ്റേൺ വുഡ് മരമില്ലിൽ ഇന്ന് പുലർച്ചെ തീപിടിത്തം. രാവിലെ ആറ് മണിയോടെയാണ് സംഭവം ഉണ്ടായത്. മില്ലിലെ മരത്തടി കഷ്ണങ്ങൾക്കും മെഷിനറികൾക്കുമാണ് ഭാഗികമായി തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട സമീപവാസികൾ ഉടൻ പയ്യന്നൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് രണ്ട് യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു.

ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തോമസ് ദാനിയേലിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. മുരളി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.വി. വിപിൻ, പി.പി. രാഹുൽ, ജിഷ്ണു ദേവ്, എസ്. ജിഷ്ണു, എസ്. ജോബി, ജുബിൻ എ. ജോണി, ജോബി മോൻ, എം.എസ്. അഖിൽ, ഹോം ഗാർഡ് ടി.കെ. സനീഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/357409/payyannoor-swami-mukk)