---
title: "പാണപ്പുഴയിൽ സിപിഐ എം പ്രവർത്തകയുടെ വീടിന് നേരെ സ്ഫോടന വസ്തു എറിഞ്ഞു"
english_title: "Blast "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/357326/blast"
published_at: "2026-05-04T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8c8eb98326_1000519489.jpg"
keywords: []
---

# പാണപ്പുഴയിൽ സിപിഐ എം പ്രവർത്തകയുടെ വീടിന് നേരെ സ്ഫോടന വസ്തു എറിഞ്ഞു

> **Lead Summary:** **പാണപ്പുഴ: **പാണപ്പുഴയിൽ സിപിഐ എം പ്രവർത്തകയുടെ വീടിന് നേരെ പടക്കമെറിഞ്ഞു. പാണപ്പുഴയിലെ തൈവളപ്പിൽ നാരായണി യുടെ വീടിന് നേരെ കോൺഗ്രസ് ക്രിമിനലുകൾ സ്ഫോടന വസ്തു എറിഞ്ഞത്. വൈകുന്നേരം 3:30 ഓടെയാണ് സംഭവം. വയോധികയായ നാരായണിയും രണ്ട് വയസുള്ള കൊച്ചു മകനും വീടിന് മുറ്റത്ത് ഉണ്ടായിരുന്നു.

## Article Content

**പാണപ്പുഴ: **പാണപ്പുഴയിൽ സിപിഐ എം പ്രവർത്തകയുടെ വീടിന് നേരെ പടക്കമെറിഞ്ഞു. പാണപ്പുഴയിലെ തൈവളപ്പിൽ നാരായണി യുടെ വീടിന് നേരെ കോൺഗ്രസ് ക്രിമിനലുകൾ സ്ഫോടന വസ്തു എറിഞ്ഞത്. വൈകുന്നേരം 3:30 ഓടെയാണ് സംഭവം. വയോധികയായ നാരായണിയും രണ്ട് വയസുള്ള കൊച്ചു മകനും വീടിന് മുറ്റത്ത് ഉണ്ടായിരുന്നു.

സ്ഫോടന വസ്തു വീടിന്റെ അടുക്കള വശത്തെ ഷീറ്റിന് തട്ടി പൊട്ടിതെറിക്കുകയായിരുന്നു.. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഭയന്ന് ഓടിയ വയസുകാരനായ കുട്ടിക്ക് നിസാര പരിക്കേറ്റു. നിച്ചിക്കാട്ട് കുഞ്ഞിരാമൻ, കെ പി രവീന്ദ്രൻ , ഷിബു പാലക്കീൽ എന്നി കോൺഗ്രസ് ക്രിമിനലുകളാണ് അക്രമം നടത്തിയത്. പരിയാരം പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/357326/blast)