---
title: "ആകാശസ്വപ്നങ്ങൾ പൂവണിഞ്ഞു; മുഹമ്മദ് നിഹാലിന് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആദരം"
english_title: "muhammed nihal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/357184/muhammed-nihal"
published_at: "2026-05-04T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f827563615e_news-card.jpg"
keywords: []
---

# ആകാശസ്വപ്നങ്ങൾ പൂവണിഞ്ഞു; മുഹമ്മദ് നിഹാലിന് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആദരം

> **Lead Summary:** ​ഫ്ലോറിഡയിലെ ഫ്ലയേഴ്സ് ഫ്ലൈറ്റ് അക്കാദമിയിൽ നിന്നും കോമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ മുഹമ്മദ് നിഹാലിനെ പരിയാരം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. കോരൻപീടിക ശാഖ msf മുൻ ജനറൽ സെക്രട്ടറിയായ നിഹാൽ, പഠനത്തിനായി അമേരിക്കയിലേക്ക് പോകുന്നതുവരെ സംഘടനാ രംഗത്ത് സജീവമായിരുന്നു.

## Article Content

​ഫ്ലോറിഡയിലെ ഫ്ലയേഴ്സ് ഫ്ലൈറ്റ് അക്കാദമിയിൽ നിന്നും കോമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ മുഹമ്മദ് നിഹാലിനെ പരിയാരം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. കോരൻപീടിക ശാഖ msf മുൻ ജനറൽ സെക്രട്ടറിയായ നിഹാൽ, പഠനത്തിനായി അമേരിക്കയിലേക്ക് പോകുന്നതുവരെ സംഘടനാ രംഗത്ത് സജീവമായിരുന്നു.

​യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌റഫ്‌ പുളുക്കൂൽ നിഹാലിന് മൊമെന്റോ കൈമാറി. വനിതാ ലീഗ് സംസ്ഥാന സെക്രട്ടറിയും പരിയാരം പഞ്ചായത്ത് മെമ്പറുമായ സാജിത ടീച്ചറുടെ മകനാണ് നിഹാൽ. പരിയാരം പഞ്ചായത്തിലെ യുവാക്കൾക്ക് വലിയ പ്രചോദനമാണ് നിഹാലിന്റെ ഈ നേട്ടമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

​ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ മുർഷിദ് വായാട്, ഷാനിബ് നെല്ലിപ്പറമ്പ്, അബ്ദുള്ള എം.പി, ഹാഷിർ പി.സി.എം, ഇർഷാദ് വാഫി, സഫ്‌വാൻ ഇരിങ്ങൽ,ബഷീർ കോരൻപീടികഎന്നിവരും നിഹാലിന്റെ മാതാപിതാക്കളും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/357184/muhammed-nihal)