---
title: "പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു "
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/357076/accident"
published_at: "2026-05-03T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f75a87b0aea_1000515880.jpg"
keywords: []
---

# പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു 

> **Lead Summary:** * യുവാവിന് ദാരുണാന്ത്യം* 

## Article Content

* യുവാവിന് ദാരുണാന്ത്യം* 

            

കണ്ണൂർ: പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടർ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളിന് സമീപം വടക്കേ ഭഗവതി ക്ഷേത്രത്തിനടുത്ത വെങ്ങര ഹൗസിൽ സജീന്ദ്രൻ - രജിത ദമ്പതികളുടെ മകൻ ഷിജിൽ (23) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 4.45ഓടെ പള്ളിക്കുന്ന് ടിവിഎസ് ഷോറൂമിന് മുന്നിലാണ് അപകടം നടന്നത്.അപകടത്തിൽ രണ്ട് പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്‌തു. ഇവരെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/357076/accident)