---
title: "കണ്ണൂരിൽ പൊലിസ് റെയ്‌ഡിൽ ഉഗ്രശേഷിയുള്ള ഗുണ്ടും വെടിമരുന്നും പിടികൂടി"
english_title: "Police raid "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/357030/police-raid"
published_at: "2026-05-03T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f7121296efc_1000515494.jpg"
keywords: []
---

# കണ്ണൂരിൽ പൊലിസ് റെയ്‌ഡിൽ ഉഗ്രശേഷിയുള്ള ഗുണ്ടും വെടിമരുന്നും പിടികൂടി

> **Lead Summary:** കണ്ണൂർ: തന്നടയിൽ നിന്നും ഉഗ്രശേഷിയുള്ള ഗുണ്ടും വെടിമരുന്നും പൊലിസ് റെയ്ഡിൽ പിടികൂടി. ചെമ്പിലോട് തന്നട മേപ്പൊയിലിൽ നിന്നാണ് എടക്കാട് പോലീസ് 5 ഗുണ്ടുകളും മൂന്ന് കിലോയിലധികം വെടിമരുന്നും കണ്ടെത്തിയത്.മേപ്പൊയിൽ സ്വദേശി നാണുവിനെതിരെ കേസെടുത്തു

## Article Content

കണ്ണൂർ: തന്നടയിൽ നിന്നും ഉഗ്രശേഷിയുള്ള ഗുണ്ടും വെടിമരുന്നും പൊലിസ് റെയ്ഡിൽ പിടികൂടി. ചെമ്പിലോട് തന്നട മേപ്പൊയിലിൽ നിന്നാണ് എടക്കാട് പോലീസ് 5 ഗുണ്ടുകളും മൂന്ന് കിലോയിലധികം വെടിമരുന്നും കണ്ടെത്തിയത്.മേപ്പൊയിൽ സ്വദേശി നാണുവിനെതിരെ കേസെടുത്തു

വീട്ടിൽ ബോംബിന് സമാനമായ പടക്ക നിർമ്മാണം നടക്കുന്നതായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നായിരുന്നു റെയ്‌ഡ്

പടക്ക കടകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ വൻതോതിൽ അനധികൃത പടക്ക നിർമ്മാണം നടക്കുന്നതായി പൊലിസ് പറഞ്ഞു. മെയ് 4 ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് സുരക്ഷ ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/357030/police-raid)