---
title: "ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശികൾ മരിച്ചു "
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/356996/accident"
published_at: "2026-05-03T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6ea65ec7e1_acci.jfif"
keywords: []
---

# ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശികൾ മരിച്ചു 

> **Lead Summary:** **ഗുണ്ടൽപേട്ട്: **കർണാടക ഗുണ്ടൽപേട്ടിന് സമീപം വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സിറ്റി വെത്തിലപ്പള്ളി സ്വദേശികളായ മുനീർ, മുനീറ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു ഏഴംഗ സംഘം.

## Article Content

**ഗുണ്ടൽപേട്ട്: **കർണാടക ഗുണ്ടൽപേട്ടിന് സമീപം വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സിറ്റി വെത്തിലപ്പള്ളി സ്വദേശികളായ മുനീർ, മുനീറ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു ഏഴംഗ സംഘം.

ഇവർ സഞ്ചരിക്കുകയായിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരു കുട്ടിയുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. മുത്തങ്ങ ചെക്ക്പോസ്റ്റ് കഴിഞ്ഞഉടൻ ആയിരുന്നു അപകടം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/356996/accident)