---
title: "ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം: സ്വാഗത സംഘം ഇന്ന് ചെറുപുഴയിൽ "
english_title: "jawahar maal bunch"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/356992/jawahar-maal-bunch"
published_at: "2026-05-03T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6e940a255f_news-card.jpg"
keywords: []
---

# ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം: സ്വാഗത സംഘം ഇന്ന് ചെറുപുഴയിൽ 

> **Lead Summary:** **കണ്ണൂർ:**ജവഹർ ബാൽ മഞ്ച് കണ്ണൂർ.ജില്ലാ സമ്മേളനം മെയ് 16,17 തീയ്യതികളിൽ ചെറുപുഴ ജാനകി മെമ്മോറിയൽ യു.പി. സ്‌കൂളിൽ വെച്ച് നടത്താൻ ബാൽ മഞ്ച് ജില്ലാ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.

## Article Content

**കണ്ണൂർ:**ജവഹർ ബാൽ മഞ്ച് കണ്ണൂർ.ജില്ലാ സമ്മേളനം മെയ് 16,17 തീയ്യതികളിൽ ചെറുപുഴ ജാനകി മെമ്മോറിയൽ യു.പി. സ്‌കൂളിൽ വെച്ച് നടത്താൻ ബാൽ മഞ്ച് ജില്ലാ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.

സ്വാഗത സംഘം യോഗം മെയ് 3 ന് വൈകു.3 മണിക്ക് ചെറുപുഴ ജാനകി മെമ്മോറിയൽ യു.പി സ്‌കൂളിൽ വെച്ച് നടക്കും.ഡി.സി.സി.പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.ഡി.സി. സി.യിൽ നടന്ന എക്സിക്യൂട്ടീവ് യോഗം ബാൽ മഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചീഫ് കോഡിനേറ്റർ

എം.പി. ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ- ഓർ ഡിനേറ്റർ അഡ്വ.ലിഷ ദീപക് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ കോഡിനേറ്റർമാരായ സി.പി.സന്തോഷ് കുമാർ ,എ.കെ.ദീപേഷ് ,എ.പ്രേംജി,കെ.പി.പ്രീത,കെ.കെ.ഗീത,ബി.ആനന്ദ ബാബു,പി.വി.നാരായണൻ കുട്ടി,ദിനു മൊട്ടമ്മൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/356992/jawahar-maal-bunch)