---
title: "സൗജന്യ അസ്ഥി രോഗ പരിശോധന ക്യാമ്പ് നാളെ "
english_title: "Medical camp "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/356920/medical-camp"
published_at: "2026-05-02T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f624dc9d96e_1000514340.jpg"
keywords: []
---

# സൗജന്യ അസ്ഥി രോഗ പരിശോധന ക്യാമ്പ് നാളെ 

> **Lead Summary:** **തളിപ്പറമ്പ: **സൗജന്യ അസ്ഥിരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും .പട്ടുവം വെള്ളിക്കിൽ സെൻ്റ് തോമസ് പാരിഷ് ഹാളിൽ വെച്ച് മെയ് 3 ന് ഞായറാഴ്ച രാവിലെ 9 മണി മുതലാണ് ക്യാമ്പ് ആരംഭിക്കുക .

## Article Content

**തളിപ്പറമ്പ: **സൗജന്യ അസ്ഥിരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും .പട്ടുവം വെള്ളിക്കിൽ സെൻ്റ് തോമസ് പാരിഷ് ഹാളിൽ വെച്ച് മെയ് 3 ന് ഞായറാഴ്ച രാവിലെ 9 മണി മുതലാണ് ക്യാമ്പ് ആരംഭിക്കുക .

40 വയസ്സിന് മുകളിലുള്ളവർക്കും അസ്ഥിതേയ്മാനം ,എല്ല് പൊടിയൽ, സന്ധികളുമായി ബന്ധപ്പട്ട മറ്റു രോഗങ്ങൾ അനുഭിക്കുന്നവർക്കും സൗജന്യ അസ്ഥിബലക്ഷയ പരിശോധന നടത്താവുന്നതാണ്.

ഈ ടെസ്റ്റ് ചെയ്യുന്നതിലൂടെ എല്ലുകൾക്ക് ബലക്ഷയമുണ്ടോയെന്ന് മുൻകൂട്ടി കണ്ടു പിടിക്കാൻ കഴിയും .ഇതോടൊപ്പം ഏഴോം പി എച്ച് സി യുടെ നേതൃത്വത്തിൽ സൗജന്യ പ്രഷർ, ഷുഗർ പരിശോധനയം നടക്കും. തളിപ്പറമ്പ് ആൽബിൻ ഓർത്തോ കെയർ ക്ലിനിക്ക്,വെള്ളിക്കിൽ സെൻ്റ് വിൻസൻ്റ് ഡി പോൾ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടക്കുക .

വെള്ളിക്കിൽ സെൻ്റ് തോമസ് ചർച്ച്ഇടവക വികാരി ഫാ.ഡോ.പീറ്റർ കനീഷ് ക്യാമ്പ്ഉദ്ഘാടനം ചെയ്യും.ഡോ. അൽബിൻ ജോസഫ് ക്യാമ്പ് വിശദീകരണവും പരിശോധനയും നടത്തും . 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/356920/medical-camp)