---
title: "അനധികൃത പുഴമണൽ കടത്ത്; ടിപ്പർ ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു"
english_title: "Illegal river sand smuggling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/356468/illegal-river-sand-smuggling"
published_at: "2026-04-30T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f3740320cf7_Untitled-2-web.jpg"
keywords: []
---

# അനധികൃത പുഴമണൽ കടത്ത്; ടിപ്പർ ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

> **Lead Summary:** **പഴയങ്ങാടി:**അനധികൃത പുഴമണൽ കടത്ത് ടിപ്പർ ലോറി പോലീസ് അതിസാഹസികമായി പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

## Article Content

**പഴയങ്ങാടി:**അനധികൃത പുഴമണൽ കടത്ത് ടിപ്പർ ലോറി പോലീസ് അതിസാഹസികമായി പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെ മാട്ടൂൽ സൗത്തിൽ വെച്ചാണ് പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ എ. സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ് ഐ കൃഷ്ണപ്രിയ ഉണ്ണിയുടെ നേതൃത്വത്തിൽ പിടികൂടിയത്. പോലീസ് സംഘത്തിൽ സീനിയർസിവിൽ പോലീസ് ഓഫീസർ ചന്ദ്രകുമാർ, ഡ്രൈവർ സുമിനേഷ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/356468/illegal-river-sand-smuggling)