---
title: "അഞ്ചു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്; കേരളത്തിൽ യുഡിഎഫിന്  ഭരണസാധ്യത"
english_title: "Exit poll"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/356255/exit-poll"
published_at: "2026-04-29T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# അഞ്ചു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്; കേരളത്തിൽ യുഡിഎഫിന്  ഭരണസാധ്യത

> **Lead Summary:** **ന്യൂഡൽഹി: **കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആകാംക്ഷ വർധിപ്പിച്ച്എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. കേരളത്തിൽയുഡിഎഫ് അധികാരത്തിൽതിരിച്ചെത്തുമെന്നാണ് പ്രമുഖ ഏജൻസികളായസിഎൻഎൻ-ന്യൂസ് 18, ടൈംസ് നൗ എന്നിവയുടെസർവ്വേകൾ പ്രവചിക്കുന്നത്. പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്അടിപതറുമെന്നും ബിജെപി ചരിത്ര വിജയം നേടുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.

## Article Content

**ന്യൂഡൽഹി: **കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആകാംക്ഷ വർധിപ്പിച്ച്എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. കേരളത്തിൽയുഡിഎഫ് അധികാരത്തിൽതിരിച്ചെത്തുമെന്നാണ് പ്രമുഖ ഏജൻസികളായസിഎൻഎൻ-ന്യൂസ് 18, ടൈംസ് നൗ എന്നിവയുടെസർവ്വേകൾ പ്രവചിക്കുന്നത്. പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്അടിപതറുമെന്നും ബിജെപി ചരിത്ര വിജയം നേടുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.

കേരളത്തിൽ പ്രവചനം ഇങ്ങനെ:

സിഎൻഎൻ-ന്യൂസ് 18 സർവ്വേ പ്രകാരം

യുഡിഎഫ് 70 മുതൽ 80 വരെ സീറ്റുകൾ നേടി

ഭരണം പിടിച്ചെടുക്കും. എൽഡിഎഫ് 58 മുതൽ 68സീറ്റുകളിലൊതുങ്ങുമെന്നും എൻഡിഎ നാല്സീറ്റുകൾ വരെ നേടിയേക്കാമെന്നും സർവ്വേപറയുന്നു. ഭരണമാറ്റം ഉറപ്പെന്നും 85-ൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നുമാണ് യുഡിഎഫ്നേതാക്കളുടെ അവകാശവാദം. എന്നാൽ നേരിയഭൂരിപക്ഷത്തിലാണെങ്കിലും ഭരണത്തുടർച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും എൽഡിഎഫ് നേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

UDFന് ഭരണം പ്രവചിച്ച് എക്സിറ്റ് പോൾ

ഫലങ്ങൾ 

UDF-78-90

LDF- 49-62

NDA-0-3

പീ മാർക്ക്

LDF-62-69

UDF-71-79

BJP-1-4

ICPL

UDF- 63-74

LDF-58-70

NDA-2-5

ടൈംസ് ഓഫ് ഇന്ത്യ

UDF-70-80

LDF-58-68

NDA-0-4

ന്യൂസ് 18

UDF- 70-80

LDF-58-68

NDA-0-4

ബംഗാളിൽ ബിജെപിക്ക് മുൻതൂക്കം:

പോൾ ഡയറിയുടെ എക്സിറ്റ് പോൾ ഫലങ്ങൾ

പ്രകാരം പശ്ചിമ ബംഗാളിൽ ബിജെപി

അധികാരത്തിലെത്തും. എൻഡിഎ 142 മുതൽ

171 സീറ്റുകൾ വരെ നേടുമ്പോൾ തൃണമൂൽ 99

മുതൽ 127 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും

പ്രവചനമുണ്ട്. എട്ടു ഘട്ടങ്ങളിലായി നടന്ന

ബംഗാൾ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം

പൂർത്തിയായതോടെയാണ് സർവ്വേ ഫലങ്ങൾ

പുറത്തുവിട്ടത്. മേയ് 4നാണ് വോട്ടെണ്ണലും ഫല

പ്രഖ്യാപനവും വരിക. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/356255/exit-poll)