---
title: "ഏപ്രിൽ മാസത്തെ റേഷൻ വിഹിതം വാങ്ങാൻ നാളെ കൂടി സമയം"
english_title: "Tomorrow is the last day to purchase ration for April."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/356228/tomorrow-is-the-last-day-to-purchase-ration-for-april"
published_at: "2026-04-29T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f209f968aaf_Untitled-2-web.jpg"
keywords: []
---

# ഏപ്രിൽ മാസത്തെ റേഷൻ വിഹിതം വാങ്ങാൻ നാളെ കൂടി സമയം

> **Lead Summary:** സംസ്ഥാനത്ത് ഏപ്രിൽ മാസത്തെ റേഷൻ വിതരണം നാളെ (30/04/2026 വ്യാഴം) അവസാനിക്കും. നിശ്ചിത വിഹിതം ഇതുവരെ കൈപ്പറ്റാത്ത കാർഡുടമകൾ ഇന്നും നാളെയുമായി റേഷൻ വാങ്ങിത്തീർക്കണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ്.ഏപ്രിൽ മാസത്തെ റേഷനോടൊപ്പം തന്നെ ആവശ്യമുള്ളവർക്ക് മെയ് മാസത്തെ വിഹിതം അഡ്വാൻസായി വാങ്ങാനുള്ള സൗകര്യവും നിലവിലുണ്ട്.

## Article Content

സംസ്ഥാനത്ത് ഏപ്രിൽ മാസത്തെ റേഷൻ വിതരണം നാളെ (30/04/2026 വ്യാഴം) അവസാനിക്കും. നിശ്ചിത വിഹിതം ഇതുവരെ കൈപ്പറ്റാത്ത കാർഡുടമകൾ ഇന്നും നാളെയുമായി റേഷൻ വാങ്ങിത്തീർക്കണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ്.ഏപ്രിൽ മാസത്തെ റേഷനോടൊപ്പം തന്നെ ആവശ്യമുള്ളവർക്ക് മെയ് മാസത്തെ വിഹിതം അഡ്വാൻസായി വാങ്ങാനുള്ള സൗകര്യവും നിലവിലുണ്ട്.

എന്നാൽ,മെയ് മാസത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ഏപ്രിൽ മാസത്തെ കുടിശ്ശികയുള്ള വിഹിതം ലഭിക്കില്ലെന്ന് അധികൃതർ. അതിനാൽ എല്ലാ വിഭാഗം കാർഡുടമകളും നിശ്ചിത സമയത്തിനുള്ളിൽ തന്നെ റേഷൻ വാങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/356228/tomorrow-is-the-last-day-to-purchase-ration-for-april)