---
title: "നഗരസഭയുടെ നേതൃത്വത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാളികളെ പിടിക്കാൻ തുടങ്ങി"
english_title: "Under the leadership of the municipality began to catch stray cattle"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3561/under-the-leadership-of-the-municipality-began-to-catch-stray-cattle"
published_at: "2021-10-05T11:37:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615beba82d6c2_news-card-webcow.jpg"
keywords: []
---

# നഗരസഭയുടെ നേതൃത്വത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാളികളെ പിടിക്കാൻ തുടങ്ങി

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ്നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യുടെ തീരുമാനപ്രകാരം നഗരസഭാ പരിസരത്തും മറ്റും അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിക്കാൻ തുടങ്ങി.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ്നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യുടെ തീരുമാനപ്രകാരം നഗരസഭാ പരിസരത്തും മറ്റും അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിക്കാൻ തുടങ്ങി.

കന്നുകാലികളെ പിടിക്കാനുള്ള താൽപര്യപത്രം ക്ഷണിച്ചപ്പോൾ രണ്ടു പേർ നൽകിയ അപേക്ഷ പ്രകാരം അവർക്ക് നഗരസഭ ലൈസൻസ് അനുവദിച്ചു നൽകുകയായിരുന്നു.

തളിപ്പറമ്പ് നഗരത്തിലും പരിസരത്തുമുള്ള ഇവയുടെ അലച്ചിൽ പൊതുജനങ്ങളിൽ ഉണ്ടാക്കുന്ന ഗതാഗത തടസ്സം അടക്കമുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനാണ് നഗരസഭ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.

വിവരമറിഞ്ഞ് ഉടമസ്ഥർ നഗരസഭയെ സമീപിച്ചാൽ പിഴയടച്ചു പശുക്കളെ കൊണ്ടുപോകാം. ഉടമസ്ഥർ എത്തിയില്ലെങ്കിൽ മുൻസിപ്പാലിറ്റി ലേലംചെയ്ത് പശുക്കളെ വിട്ടയക്കും.

റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇവ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കമുള്ളവയാണ് ഭക്ഷിക്കുന്നത്. നഗരസഭയുടെ ഇത്തരമൊരു തീരുമാനം പൊതുജനങ്ങൾക്കിടയിൽ പ്രശംസാർഹമാണ്.

തുടർന്നുള്ള ദിവസങ്ങളിലും നഗരസഭയുടെ നേതൃത്വത്തിൽ കന്നുകാളികളെ പിടിക്കുമെന്നാണ് തീരുമാനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3561/under-the-leadership-of-the-municipality-began-to-catch-stray-cattle)