---
title: "പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് പടക്കം വിറ്റ പടക്കകട ഉടമയുടെ പേരില്‍ കേസെടുത്തു"
english_title: "case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/356071/case"
published_at: "2026-04-29T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f17b8b04c0a_Untitled-2_web.jpg"
keywords: []
---

# പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് പടക്കം വിറ്റ പടക്കകട ഉടമയുടെ പേരില്‍ കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്:** അപായകരമായ സ്‌ഫോടകവസ്തുവായ പടക്കം പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വില്‍പ്പന നടത്തിയതിന് പടക്കകട ഉടമയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്:** അപായകരമായ സ്‌ഫോടകവസ്തുവായ പടക്കം പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വില്‍പ്പന നടത്തിയതിന് പടക്കകട ഉടമയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കടമ്പേരി ജംഗ്ഷനിലെ വൈഗ ഫയര്‍ വര്‍ക്‌സ് ഉടമയുടെ പേരിലാണ് കേസ്. ചേലേരിയിലെ പുതിയപുരയില്‍ പി.പി.ഷൗക്കത്തലിയുടെ(39) പരാതിയിലാണ് കേസ്.ഷൗക്കത്തലിയുടെ മകന്‍ 11 വയസുകാരനായ ഷാമില്‍ ഷൗക്കത്തിന് വൈഗ ഫയര്‍ വര്‍ക്‌സ് ഉടമ ഏപ്രില്‍ 2 ന് വൈകുന്നേരം മൂന്നിന്മനുഷ്യജീവന് അപകടം ഉണ്ടാവാന്‍ സാധ്യതയുള്ള പടക്കം വില്‍പ്പന നടത്തുകയും ഇതിന്റെ സ്‌ഫോടനശക്തി അറിയാതെ പൊട്ടിച്ച ഷാമിലിന് കൈക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/356071/case)