---
title: "ബക്കളത്തെ അബ്ദുൽ ഖാദറിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് തുടങ്ങും"
english_title: "abdul khader murder case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355904/abdul-khader-murder-case"
published_at: "2026-04-28T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f04620460bf_pocso.jfif"
keywords: []
---

# ബക്കളത്തെ അബ്ദുൽ ഖാദറിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് തുടങ്ങും

> **Lead Summary:** **തളിപ്പറമ്പ്: **'ബക്കളം പുന്നക്കുളങ്ങര കുറ്റിപ്പുറം പീടികയ്ക്കു സമീപത്തെ മൊട്ടന്റകത്ത് പുതിയപുരയില്‍ അബ്ദുള്‍ഖാദറി നെ വീട്ടില്‍നിന്ന് പിടിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ചൊവ്വാഴ്‌ചതുടങ്ങും. തളിപ്പറമ്പ് അഡീഷണൽ സെഷൻസ്‌ കോടതിയിൽ ജഡ്‌ജ്‌ കെ എൻ പ്രശാന്ത്‌ മുന്പാകെയാണ്‌ കേസ്‌ ആരംഭിക്കുന്നത്‌. വായാട്‌ സ്വദേശികളായ അബ്ദുൾ ഖാദറിന്റെ ഭാര്യ ഷെരീഫ, ന‍ൗഷാദ്‌, ശിഹാബുദ്ദീൻ, മുഹാസ്‌, സിറാജ്‌, അബ്ദുള്ളക്കുട്ടി, റാഷിദ്‌,അബ്ദുൾലത്തീഫ്‌, നവാസ്‌, മനാഫ്‌ എന്നിവരാണ്‌ പ്രതികൾ.

## Article Content

**തളിപ്പറമ്പ്: **'ബക്കളം പുന്നക്കുളങ്ങര കുറ്റിപ്പുറം പീടികയ്ക്കു സമീപത്തെ മൊട്ടന്റകത്ത് പുതിയപുരയില്‍ അബ്ദുള്‍ഖാദറി നെ വീട്ടില്‍നിന്ന് പിടിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ചൊവ്വാഴ്‌ചതുടങ്ങും. തളിപ്പറമ്പ് അഡീഷണൽ സെഷൻസ്‌ കോടതിയിൽ ജഡ്‌ജ്‌ കെ എൻ പ്രശാന്ത്‌ മുന്പാകെയാണ്‌ കേസ്‌ ആരംഭിക്കുന്നത്‌. വായാട്‌ സ്വദേശികളായ അബ്ദുൾ ഖാദറിന്റെ ഭാര്യ ഷെരീഫ, ന‍ൗഷാദ്‌, ശിഹാബുദ്ദീൻ, മുഹാസ്‌, സിറാജ്‌, അബ്ദുള്ളക്കുട്ടി, റാഷിദ്‌,അബ്ദുൾലത്തീഫ്‌, നവാസ്‌, മനാഫ്‌ എന്നിവരാണ്‌ പ്രതികൾ.

2017 ജനുവരി ഒന്നിനാണ്‌ അബ്ദുൾഖാദറിനെ മൃഗീയമായി കൊലപ്പെടുത്തിയത്‌. പുലര്‍ച്ചെ രണ്ടോടെ വായാടുനിന്നെത്തിയ സംഘം ബക്കളത്തെ വീടുവളഞ്ഞ്‌ കിടന്നുറണ്ടുകയായിരുന്നഖാദറെ പിടിച്ചിറക്കി കൊണ്ടുപോയി വീടിന് സമീപത്തെ വയലിൽവച്ച് തല്ലിച്ചതച്ച്‌ മൃതപ്രായനാ ക്കുകയായിരുന്നു. തുടർന്ന് കൈയ്യും കാലും കൂട്ടിക്കെട്ടി അക്രമി സംഘമെത്തിയ വാഹനത്തിലിട്ട്‌ വായാട്ടേക്ക് കൊണ്ടുപോയി. വായാട് എത്തുംവരെയും വാഹനത്തിലിട്ട് മർദിച്ചു. മരണാസന്നനായി ചോരവാർന്നൊലിച്ച ഖാദറിനെ പരിയാരം തിരുവട്ടൂര്‍ വായാട് ഗ്രൗണ്ടിന് സമീപത്തെറോഡരികില്‍ ഉപേക്ഷിച്ചു. ബനിയനും തോര്‍ത്തും അടിവസ്ത്ര വുമായിരുന്നു വേഷം. ശരീരംമുഴുവന്‍ മുറിവുകളും ചതവുകളുമായിരുന്നു. ഇരുകൈകളും അടിച്ചുപൊട്ടിച്ച്‌ തൂങ്ങിയ നിലയിലായിരുന്നു. കാലുകൾ കൂട്ടിക്കെട്ടി യിരുന്നു. മണിക്കൂറു കളോളം റോഡരികില്‍ കിടന്ന്‌ രക്തംവാര്‍ന്നാ യിരുന്നു ദാരുണാന്ത്യം.

 ഉമ്മ ആയിഷ നടത്തിയ പോരാട്ടമാണ്‌ കേസ്‌ കോടതിയിലെത്തിച്ചത്‌. ഉമ്മ മുഖ്യമന്ത്രിക്ക്‌ നൽകിയ നിവേദനത്തെ ത്തുടർന്ന്‌ കേസിൽ ഭാര്യ ഷെരീഫയെ ഉൾപ്പെടെ കൂട്ടിച്ചേർത്തു. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ആദ്യ ഘട്ട വിചാരണ. പ്രോസിക്യൂഷന്‌വേണ്ടി അഡ്വ. യു രമേശൻ ഹാജരാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355904/abdul-khader-murder-case)