---
title: "ആയുധം കൈവശമുള്ളവർക്ക് എന്തുമാവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധ്യാനമേറുന്നു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ"
english_title: "Panakkad sadikali shihab thangal "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355834/panakkad-sadikali-shihab-thangal"
published_at: "2026-04-27T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef806b8486b_1000500903.jpg"
keywords: []
---

# ആയുധം കൈവശമുള്ളവർക്ക് എന്തുമാവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധ്യാനമേറുന്നു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

> **Lead Summary:** ദാലിൽ: ലോകത്ത് അമേരിക്ക, ഇസ്രായേൽ പോലെയുള്ള ആയുധം കൈവശമുള്ള രാജ്യങ്ങൾക്കും വ്യക്തികൾക്കും എന്തും ആവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് പി ടി എച്ച് പോലെയുള്ള സംഘടനകൾ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കൊളച്ചേരി മേഖല പി ടി എച്ചിന് വേണ്ടി കൊളച്ചേരി പഞ്ചായത്തിലെ ദാലിൽ നിർമ്മിക്കുന്ന ഡയാലിസിസ് സെന്റർ കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവസാമീപ്യം ആഗ്രഹിക്കുന്നവർക്ക് ഒഴിച്ച് കൂടാനാവാത്ത പ്രവർത്തനമാണ് രോഗി പരിചരണം. ജീവ കാരുണ്യ മേഖലയിൽ കൊളച്ചേരി മേഖല പി ടി എച്ചും കേരളത്തിലെ മറ്റു പി ടി എച്ചുകളും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. കാരുണ്യ പ്രവർത്തനത്തിന് മതമോ ജാതിയോ രാഷ്ട്രീയമോ തടസ്സമല്ല. മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ പദ്ധതി ഇതിന് ഏറ്റവും നല്ല തെളിവാണ്. തങ്ങൾ കൂട്ടിച്ചേർത്തു

## Article Content

ദാലിൽ: ലോകത്ത് അമേരിക്ക, ഇസ്രായേൽ പോലെയുള്ള ആയുധം കൈവശമുള്ള രാജ്യങ്ങൾക്കും വ്യക്തികൾക്കും എന്തും ആവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് പി ടി എച്ച് പോലെയുള്ള സംഘടനകൾ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കൊളച്ചേരി മേഖല പി ടി എച്ചിന് വേണ്ടി കൊളച്ചേരി പഞ്ചായത്തിലെ ദാലിൽ നിർമ്മിക്കുന്ന ഡയാലിസിസ് സെന്റർ കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവസാമീപ്യം ആഗ്രഹിക്കുന്നവർക്ക് ഒഴിച്ച് കൂടാനാവാത്ത പ്രവർത്തനമാണ് രോഗി പരിചരണം. ജീവ കാരുണ്യ മേഖലയിൽ കൊളച്ചേരി മേഖല പി ടി എച്ചും കേരളത്തിലെ മറ്റു പി ടി എച്ചുകളും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. കാരുണ്യ പ്രവർത്തനത്തിന് മതമോ ജാതിയോ രാഷ്ട്രീയമോ തടസ്സമല്ല. മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ പദ്ധതി ഇതിന് ഏറ്റവും നല്ല തെളിവാണ്. തങ്ങൾ കൂട്ടിച്ചേർത്തു

ചടങ്ങിൽ പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് കോടിപ്പൊയിൽ മുസ്തഫ അധ്യക്ഷത വഹിച്ചു. പി ടി എച്ച് കൊളച്ചേരി മേഖല ജനറൽ സെക്രട്ടറി വി പി അബ്ദുൽ സമദ് ഹാജി രേഖ കൈമാറ്റ കർമ്മം നിർവഹിച്ചു. കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ പി താഹിർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ, മുസ്ലിം ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി മഹ് മൂദ് അള്ളാംകുളം, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫൗസിയ കെ സി പി, കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ എ പി, ഉസ്താദ് മുഹമ്മദ് അഷ്റഫ് അൽ ഖാസിമി, ഹാഫിസ് അബ്ദുള്ള ഫൈസി പട്ടാമ്പി, അബ്ദുൽ റഷീദ് ദാരിമി, നമ്പ്രം അബ്ദുൽ ഖാദർ അൽ ഖാസിമി, കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി കെ എം ശിവദാസൻ, മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ ടി വി അസൈനാർ മാസ്റ്റർ, മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, സിപിഎം ചേലേരി ലോക്കൽ കമ്മിറ്റി അംഗം പി സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഹാഫിസ് അബ്ദുൽ മാജിദ് ഫൈസി ഖിറാഅത്ത് നിർവഹിച്ചു. പി ടി എച്ച് കൊളച്ചേരി മേഖലാ സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും ട്രഷറർ അഹ് മദ് തേർലായി നന്ദിയും പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ് ജനറൽ സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല പ്രസിഡണ്ട് കെ കെ ഷിനാജ്, വൈസ് പ്രസിഡണ്ട്മാരായ

ഷംസീർ മയ്യിൽ, ഷംസുദ്ദീൻ വേശാല, ജില്ലാ സെക്രട്ടറി അഷ്കർ കണ്ണാടിപ്പറമ്പ്, കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ, ഗ്ലോബൽ കെ എം സി സി കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഫ്സൽ കയ്യങ്കോട്, പി ടി എച്ച് ഖത്തർ ചാപ്റ്റർ പ്രതിനിധി കുടുക്കി ഷാജി, ഉബൈദ് ചെറുവത്തല, സൈറ്റ് കോൺട്രാക്ടർ അഷ്റഫ് ചേലേരി, മുസ്ലിം ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ ഖാദർ മൗലവി, മയ്യിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം കെ കുഞ്ഞഹ്മദ് കുട്ടി, ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ വി പ്രേമാനന്ദൻ, അബ്ദുറസാഖ് മിസ്ബാഹി, കെ മുഹമ്മദ് കുട്ടി ഹാജി, മുനീർ മേനോത്ത്, കെ കെ എം ബഷീർ, പി പി താജുദ്ദീൻ, മൻസൂർ പാമ്പുരുത്തി സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355834/panakkad-sadikali-shihab-thangal)